ആത്മഹത്യയ്ക്ക് അനുവാദം തേടി വിധവകള്‍
ജയ്പുര്‍: കൊള്ളക്കാരെക്കൊണ്ട് പൊറുതി മുട്ടിയ മൂന്ന് വിധവകള്‍ മരിക്കാന്‍ അനുവദാം തേടി.
രാജസ്ഥാന്‍കാരായ മൂന്നു സ്ത്രീകളാണ് മുഖ്യമന്ത്രി അശോക്് ഗെലോട്ടിനെ കണ്ടാണ് ഇവര്‍ ജീവന്‍ അവസാനിപ്പിക്കാന്‍ അനുമതി തേടിയിരിക്കുന്നത്. മൂവരുടെയും ഭര്‍ത്താക്കന്മാരെ കൊലപ്പെടുത്തിയതും കൊള്ളക്കാരാണ്.
ധോള്‍പുര്‍ ജില്ലയില്‍നിന്നുള്ള പീതം ഭായ്, ഗുഡ്ഡി, രാംറിഷി എന്നീ സ്ത്രീകളാണു ശനിയാഴ്ച ദൗസ എം.പി. കിരോരി മീണയ്‌ക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നല്‍കിയത്.
കൊള്ളക്കാരുടെ കൈകൊണ്ട് മരിക്കുന്നതിനേക്കാള്‍ ഭേദമായതിനാലാണു ജീവിതം സ്വയം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ഇപ്പോള്‍ കൊള്ളക്കാര്‍ തങ്ങളെയും ഭീഷണിപ്പെടുത്തുകയാണെന്നും സ്ഥലത്തെ പോലീസുദ്യോഗസ്ഥരെയും മറ്റും കണ്ട് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും ഇവര്‍ പറയുന്നു.
കൊള്ളക്കാര്‍ ആവശ്യപ്പെട്ട നിര്‍ബന്ധ പിരിവു നല്‍കാന്‍ പണമില്ലാതിരുന്നതുകൊണ്ടും പോലീസിനു മൊഴി നല്‍കിയതുകൊണ്ടുമാണ് ഇവരുടെ ഭര്‍ത്താക്കന്മാരെ വധിച്ചത്. അവര്‍ ഖനിത്തൊഴിലാളികളായിരുന്നു.
ഗെലോട്ട് സ്ഥലത്തില്ലാത്തതിനാല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് പരാതി കൈമാറി. പിന്നീട് ആഭ്യന്തരമന്ത്രി ശാന്തി ദാരിവാളിനെയും ഇവര്‍ സന്ദര്‍ശിച്ചു.












Click it and Unblock the Notifications