Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ മകനെതിരെ പരാതിയില്ല: ബാലന്‍

AK Balan
കോഴിക്കോട്: തിരുവനന്തപുരത്തു നിയമ വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയ സംഭവത്തില്‍ തന്റെ മകന്‍ നിഖിലിനെതിരെ വിദ്യാര്‍ഥിനി പരാതി നല്‍കിയിട്ടില്ലെന്നു മന്ത്രി എ.കെ ബാലന്‍.

ഇക്കാര്യം പ്രതിപക്ഷനേതാവിനും ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പൂഴിത്തോട് ജലവൈദ്യുതി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

പൊലീസിനോ വനിതാ കമ്മിഷനോ നല്‍കിയ പരാതിയില്‍ മകന്റെ പേരില്ല. മാധ്യമങ്ങളാണ് വിവാദമുണ്ടാക്കുന്നത്. പ്രശ്‌നത്തെപ്പറ്റി നിയമസഭയില്‍ സംസാരിക്കും- മന്ത്രി പറഞ്ഞു.

ഇതിനിടെ പ്രശ്‌നത്തില്‍ നിന്നും മന്ത്രിപുത്രനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയെന്ന് വിജിലന്‍സ് കോടതിയില്‍ പരാതി. വനിതാ കമ്മീഷനും മ്യൂസിയും എസ്‌ഐയ്ക്കും എതിരെയാണ് പരാതി. പരാതിയില്‍ മാര്‍ച്ച ഒന്‍പതിനു പ്രാഥമിക വാദം കേള്‍ക്കും. തുടര്‍ന്നായിരിക്കും അന്വേഷണം.

വനിതാ കമ്മിഷന്‍ അധ്യക്ഷ, മ്യൂസിയം പൊലീസ് എസ്‌ഐ, മന്ത്രി എ.കെ. ബാലന്റെ മകന്‍ നിഖില്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനാണു പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പി.ഡി. ജോസഫാണു പരാതി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+