Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിലില്‍ പിള്ളയ്ക്ക് പാലും പഴവും

Balakrishna Pillai
തിരുവനന്തപുരം മുന്‍ ജയില്‍ മന്ത്രി അഴിമതി കേസില്‍ ശിക്ഷിയ്ക്കപ്പെട്ട് ജയിലിലെത്തുകയെന്ന വിധി വൈപര്യത്തിനാണ് ബാലകൃഷ്ണ പിള്ളയിലൂടെ പൂജപ്പുര ജയില്‍ ഇപ്പോള്‍ സാക്ഷ്യം വഹിയ്ക്കുന്നത്. കോടതി വിധി വന്നതിന് ശേഷവും മുഖത്ത് പ്രസന്നമുഖഭാവം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്ന ബാലകൃഷ്ണ പിള്ളയ്ക്ക് പക്ഷേ ജയിലില്‍ ആ പ്രസന്നത നിലനിര്‍ത്തുവാന്‍ കഴിയുന്നില്ല. ഉറ്റവരെ വേര്‍പിരിഞ്ഞിരിയ്ക്കുന്നതിന്റെ ദുഖം അദ്ദേഹത്തിന്റെ മുഖത്ത് നിറയുന്നുണ്ട്.

എപ്പോഴും ആള്‍ക്കൂട്ടവും പരിചാരകരും നിറഞ്ഞുനിന്ന വീട്ടില്‍ നിന്നും ജയിലിലെത്തിയ പിള്ളയ്ക്ക് ജയില്‍ ജീവനക്കാര്‍ മാത്രമാണ് കൂട്ട്. ആദ്യ ദിനം രാത്രി കഞ്ഞിയും പയറും പപ്പടവും കഴിച്ചു കിടന്ന പിള്ള രണ്ടാം ദിനം രാവിലെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒരു ഗ്‌ളാസ് പാലും ഏത്തപ്പഴവുമാണ് കഴിച്ചത്. സാധാരണയായി ജയിലില്‍ രാവിലെ ദിവസവും എല്ലാവര്‍ക്കും നല്‍കുന്നത് ചപ്പാത്തിയാണ്. ദിവസവും കഴിക്കുന്ന മരുന്നുകളും അദ്ദേഹം കഴിയ്ക്കുന്നുണ്ട്. ജയിലില്‍ വരുത്തുന്ന ഇംഗ്‌ളീഷ്, മലയാളം പത്രങ്ങളൊക്കെ രാവിലെ പിള്ളയ്ക്ക് എത്തിച്ചുകൊടുക്കുന്നുണ്ട്.

പൂജപ്പുര ജയിലിലെ ഈ വിവിഐപിയെ സന്ദര്‍ശിയ്ക്കാന്‍ കഴിഞ്ഞ ദിവസം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. നടന്‍ കൂടിയായ മകന്‍ ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ സുഹൃത്തുക്കളായ ചലച്ചിത്ര പ്രവര്‍ത്തകരായിരുന്നു പിള്ളയുടെ പ്രധാന സന്ദര്‍ശകര്‍. നടന്മാരായ ബൈജു, പൂജപ്പുര രാധാകൃഷ്ണന്‍ തുടങ്ങി സീരിയല്‍സിനിമാ രംഗത്തെ ഒട്ടേറെ പേര്‍ പിള്ളയെ കാണാന്‍ എത്തിയിരുന്നു.

കൊട്ടാരക്കരയിലേയും പത്തനാപുരത്തേയും കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംഘവും പിള്ളയെ സന്ദര്‍ശിച്ചു. വൈകുന്നേരം നാലരയോടെ പിള്ളയുടെ ഭാര്യ വത്സലയും മക്കളായ ഉഷയും ബിന്ദുവും ആറ്റുകാല്‍ പൊങ്കാല പ്രസാദവുമായി ജയിലിലെത്തി. ഡെപ്യൂട്ടി ജയിലറുടെ മുറിയില്‍വച്ച് മൂവരും പിള്ളയെ കണ്ട് പ്രസാദം നല്‍കി. തടവുകാരനാണെന്നുള്ള നിയന്ത്രണമൊന്നും പിള്ളയുടെ കാര്യത്തില്‍ വേണ്ടെന്ന നിലപാടിലാണ് ജയില്‍ അധികൃതര്‍. അവധി ദിവസങ്ങളില്‍ സന്ദര്‍ശകരെ ജയിലില്‍ പ്രവേശിപ്പിക്കാറില്ല.. വീട്ടില്‍നിന്നുള്ള ഉച്ചഭക്ഷണം നിശ്ചിത സമയത്തുതന്നെ എത്തി.

സാധാരണ തടവുകാര്‍ ആഭരണങ്ങള്‍ ധരിക്കാന്‍ പാടില്ലെന്നാണ് നിബന്ധനയെങ്കിലും താന്‍ സ്ഥിരമായി അണിയുന്ന വൈരമോതിരം ഊരിമാറ്റാന്‍ പിള്ള തയാറല്ല. പിള്ളയുടെ കൈയില്‍നിന്ന് ഊരാന്‍ കഴിയുന്നില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.

തത്കാലം വീട്ടില്‍ നിന്നുകൊണ്ടുവന്ന വസ്ത്രങ്ങള്‍ തന്നെയാണ് അണിയുന്നത്. ജയില്‍ വസ്ത്രം ഖദറാണ്. പിള്ള സാധാരണ ഉപയോഗിക്കുന്നത് ഖദര്‍ തന്നെയാമ്. പക്ഷേ, ജയില്‍ വസ്ത്രങ്ങളില്‍ ജയില്‍ നമ്പര്‍ തുന്നിച്ചേര്‍ത്തിട്ടുണ്ടാകും. സി.5990 എന്നതാണ് പിള്ളയുടെ ജയില്‍ നമ്പര്‍. പിള്ളയുടെ വസ്ത്രത്തില്‍ തത്കാലം അതില്ല. അതുകൊണ്ട് ജയില്‍ വേഷം കൊടുക്കണോ പിള്ളയുടെ സ്വന്തം വസ്ത്രത്തില്‍ അത് തുന്നിച്ചേര്‍ക്കുമോ എന്നകാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+