പാര്‍ട്ടി തീരുമാനിച്ചാല്‍ തൊടപുഴയില്‍ മത്സരിക്കും

തൊടുപുഴയില്‍ ജോസഫ് തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന് കഴിഞ്ഞ ദിവസം കെഎം മാണി പ്രഖ്യാപിച്ചിരുന്നു.
തൊടുപുഴയില്‍ താനും, പാലായില്‍ മാണിയും മത്സരിക്കണമോയെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി നേതൃത്വമാണ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ മത്സരിക്കും. തൊടുപുഴയില്‍ താനാണ് സ്ഥാനാര്‍ത്ഥിയെന്ന മാണിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഇന്നലെ അവിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങളെ ജോസഫ് അപലപിച്ചു.
അഭിപ്രായങ്ങള്‍ പറയാനും ജാഥകള്‍ നടത്താനും എല്ലാവര്‍ക്കും അവകാശമുണ്ട്. ശനിയാഴ്ച നടന്ന ആക്രമങ്ങള്‍ കോണ്‍ഗ്രസിന്റെ നിലപാടാണെന്ന് കരുതുന്നില്ല. ചിലരുടെ സ്ഥാപിത താല്‍പര്യങ്ങളാണ് ആക്രമണങ്ങള്‍ക്ക് പിന്നില്‍. ഇതൊന്നും മുന്നണിയുടെ കെട്ടുറപ്പിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും ജോസഫ് പറഞ്ഞു.












Click it and Unblock the Notifications