മാണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി: ജേക്കബ്

ഇത്തരം കാര്യങ്ങള്‍ മുന്നണിയില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മുന്നണിയില്‍ ചര്‍ച്ച ചെയ്താണ് സീറ്റുവിഭജനം നടത്തുന്നതെന്ന് വ്യക്തമായി അറിയാവുന്ന നേതാവാണ് മാണി. അതിനാല്‍ അദ്ദേഹത്തിന്റെ പ്രസ്താവവന അത്ഭുതം ജനിപ്പിക്കുന്നതാണ്.
യുഡിഎഫിലെ പാര്‍ട്ടികള്‍ തമ്മില്‍ വലിപ്പച്ചെറുപ്പമില്ല. അര്‍ഹമായ സീറ്റുകള്‍ നേടുക എന്നത് എല്ലാ പാര്‍ട്ടികളുടെയും അവകാശമാണ്. എന്നാല്‍ കെ.എം. മാണി നടത്തിയതിന് സമാനമായ പ്രസ്താവന ഞാന്‍ നടത്തില്ല-അദ്ദേഹം വ്യക്തമാക്കി.
കൊട്ടാരക്കരയില്‍ ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ പങ്കെടുത്തതില്‍ താന്‍ തെറ്റൊന്നും കാണുന്നില്ലെന്നും. മാണി ഗ്രൂപ്പിലെ പ്രാദേശിക നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications