സുധാകരനെ തഴഞ്ഞു; അബ്ദുള്ളക്കുട്ടി പ്രതിഷേധിച്ചു

ചടങ്ങില്‍ അധ്യക്ഷനായിരുന്നു അബ്ദുള്ളക്കുട്ടി. കണ്ണൂരില്‍ സര്‍വകലാശാല യാഥാര്‍ഥ്യമാക്കാനും സ്ഥലം കണ്ടെത്താനും ഏറെ പരിശ്രമിച്ച കെ.സുധാകരനെ ഒഴിവാക്കിയതു പ്രതിഷേധാര്‍ഹമാണെന്നു അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു.
കണ്ണൂരില്‍ സര്‍വകലാശാല വേണ്ടേ വേണ്ട എന്നു പറഞ്ഞു സമരം ചെയ്ത ഡോക്ടര്‍ കുട്ടികൃഷ്ണന്‍ മുതല്‍, അന്ന് എസ്എഫ്‌ഐ നേതാവായിരുന്ന ഞാന്‍ വരെ ഇരിക്കുന്ന വേദിയില്‍, സര്‍വകലാശാലയുടെ ശില്‍പ്പികളിലൊരാളായ സുധാകരനെ അവഗണിച്ചതു സങ്കടകരമാണ്.
എങ്കിലും, മാര്‍ക്‌സിസ്റ്റുകാര്‍ സര്‍വകലാശാലകളോടുള്ള പഴയ സമീപനം മാറ്റിയതില്‍ സന്തോഷമുണ്ട്-അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഈ വിഷയത്തില്‍ വേദിയിലുണ്ടായിരുന്ന വിദ്യാഭ്യാസ മന്ത്രി വിശദീകരണം നല്‍കുമെന്ന് കരുതപ്പെട്ടിരുന്നു. പക്ഷേ പിന്നീട് പ്രസംഗിച്ച ബേബി ഇക്കാര്യം പരമാര്‍ശിക്കാതെ വിട്ടു.
കണ്ണൂരില്‍ സര്‍വകലാശാല വരുന്നതിനെ എതിര്‍ത്ത അധ്യാപക സംഘടനാ നേതാവായിരുന്ന, ഡോക്ടര്‍ എ.പി.കുട്ടികൃഷ്ണന്‍ ഇപ്പോളത്തെ സര്‍വ്വകലാശാലാ പ്രോവൈസ് ചാന്‍സലറാണ് .












Click it and Unblock the Notifications