യൂത്തന്മാരെ കയറൂരി വിടരുത്: കെഎം മാണി

ദില്ലിയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോഴാണ് തൊടുപുഴയിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാണി മുന്നറിയിപ്പ് നല്‍കിയത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയറൂരിവിട്ടിരിക്കുകയാണ്. അവര്‍ സംഘം ചേര്‍ന്ന് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുന്നു. ഇത് യുഡിഎഫ് മുന്നണിയില്‍ കനത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് ഞാന്‍ ആവര്‍ത്തിക്കുകയാണ്.
തൊടുപുഴ ഞങ്ങളുടെ സീറ്റാണെന്ന് ഞാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അവിടെ പിജെ ജോസഫ് മത്സരിക്കുകയും ചെയ്യും. ഞാനൊന്ന് ചോദിക്കട്ടെ, പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്ന് പറഞ്ഞാല്‍ പറയുന്നവരെ ഈ യൂത്ത് കോണ്‍ഗ്രസുകാര്‍ തല്ലുമോ- മാണി ചോദിച്ചു.
ഞായറാഴ്ച രാത്രിയാണ് തൊടുപുഴയില്‍ യൂത്ത് കോണ്‍ഗ്രസുകാരും കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. കെഎം മാണിയെ യൂദാസിനോട് ഉപമിച്ച് മുദ്രാവാക്യം മുഴക്കി തൊടുപുഴ നഗരത്തില്‍ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.












Click it and Unblock the Notifications