പടുവൃദ്ധന്മാര്‍ പടിയിറങ്ങും: കുഞ്ഞാലിക്കുട്ടി

അധികാരത്തിലിരിക്കുന്ന പലര്‍ക്കും സൈബര്‍ കുറ്റങ്ങളൊന്നും ചെയ്യാനറിയില്ലെങ്കിലും അവരുടെ മക്കള്‍ അതില്‍ സമര്‍ത്ഥരാണ്. മക്കളുടെ പേര് പറയുന്നില്ല. നേര്‍ക്കുനേര്‍ നിന്നാവണം യുദ്ധം ചെയ്യേണ്ടത്. പിന്നില്‍ നിന്നു കാലുവാരരുത്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പടുവൃദ്ധന്മാരെ അധികാരത്തില്‍ നിന്നും പുറത്താക്കുന്ന സംഭവങ്ങളാണ് ലോകത്തെങ്ങും നടക്കുന്നതെന്ന് വിഎസിനെ പരോക്ഷമായി ആക്രമിച്ചുകൊണ്ട് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാലിന്യമെറിഞ്ഞ് യുഡിഎഫ് നേതാക്കളെ പേടിപ്പിക്കാമെന്നു കരുതേണ്ട. പ്രതിസന്ധിയെ യുഡിഎഫ് മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങള്‍ കേട്ട് തീകൊളുത്തി മരിക്കില്ലെന്നും അവസാന നിമിഷംവരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. എംഎസ്എഫ് സംസ്ഥാന ക്യാംപസ് കോണ്‍ഫറന്‍സ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications