കുഞ്ഞാലിക്കുട്ടിയെ തൊടാന്‍ ഞാന്‍ മരിക്കണം: മുനീര്‍

ശനിയാഴ്ച തേഞ്ഞിപ്പലത്ത് എംഎസ്എഫ് സമ്മേളനത്തിന്റെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .
കുഞ്ഞാലിക്കുട്ടിയും ഞാനുമായി യാതൊരുവിധ ആശയപ്രശ്‌നങ്ങളുമില്ല. ഞാന്‍ അദ്ദേഹത്തിന്റ ശത്രുവാണെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്റെ മയ്യത്തില്‍ ചവിട്ടിയിട്ടേ കുഞ്ഞാലിക്കുട്ടിയുടെ ഒരു രോമത്തില്‍പ്പോലും തൊടാന്‍ കഴിയുകയുള്ളു.
തോറ്റുകൊടുക്കുന്ന പാരമ്പര്യം എനിക്കില്ല. ഞാന്‍ തോറ്റുകൊടുത്തെന്ന് പ്രചാരണമുണ്ട്, അത് തെറ്റാണ്. ലീഗാണ് എല്ലാം ലീഗ് ഇല്ലെങ്കില്‍ ഞാനുമില്ല.
കുഞ്ഞാലിക്കുട്ടിയും ഞാനും ഒറ്റക്കെട്ടാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കീരിയും പാമ്പുമായ അച്യുതാനന്ദനെയും പിണറായിയെയും പോലെയല്ല ഞങ്ങള്‍.
അവസാനതുള്ളി ചോര ശേഷിക്കുംവരെ ഞാന്‍ ലീഗിനായി പ്രവര്‍ത്തിക്കും. തന്നെയും കുഞ്ഞാലിക്കുട്ടിയെയും തമ്മിലടിപ്പിച്ച് നേട്ടങ്ങള്‍ കൊയ്യാമെന്ന സിപിഎമ്മിന്റെ കണക്കുകൂട്ടല്‍ പകല്‍ക്കിനാവാണ്- മുനീര്‍ പറഞ്ഞു.












Click it and Unblock the Notifications