ഭര്‍തൃമതിക്ക് പീഡനം; അഭിഭാഷകന്‍ പിടിയില്‍
മാനന്തവാടി: രണ്ട് കുട്ടികളുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അഭിഭാഷകന്‍ അറസ്റ്റില്‍.
എരനല്ലൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കല്‍പറ്റ ബാറിലെ അഭിഭാഷകനും ഭര്‍ത്താവിന്റെ ബന്ധുവുമായ എരനല്ലൂര്‍ നവനീതം വീട്ടിലെ നിഖില്‍ രാജിനെയാണ് (28) മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ നഗ്‌നഫോട്ടോ കൈവശമുണ്ടെന്നും ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി പല തവണ ലൈംഗിക പീഡനം നടത്തിയതായാണ് പരാതി. പൊലീസിന്റെ അപേക്ഷ പ്രകാരം യുവതിയുടെ മൊഴി സി.ജെ.എം കോടതി രേഖപ്പെടുത്തി.












Click it and Unblock the Notifications