Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനം: മണ്ണൂത്തിയില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍

തൃശൂര്‍: മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഹോര്‍ട്ടികള്‍ച്ചര്‍ കോളജിലെ താല്‍ക്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു.

ജീവനക്കാരിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നു വൈസ് ചാന്‍സലര്‍ കെ.ആര്‍. വിശ്വംഭരനാണു ശ്രീനിവാസന്‍ എന്ന അധ്യാപകനെതിരെ നടപടി സ്വീകരിച്ചത്. ഇടതുപക്ഷ യൂണിയന്‍ അംഗമാണ് ശ്രീനിവാസന്‍.

രണ്ടാഴ്ച മുന്‍പാണു പീഡനശ്രമം നടന്നത്. സംഭവത്തെ തുടര്‍ന്നു യുവതി വൈസ് ചാന്‍സലര്‍ക്കും വനിതാ കമ്മിഷനിലും പരാതി നല്‍കിയിരുന്നു.

ഇടതുപക്ഷ യൂണിയന്റെ നേതൃത്വത്തില്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടന്നെങ്കിലും വനിതാ കമ്മിഷന്‍ ഇടപെട്ടതോടെ അധ്യാപകനെതിരെ നടപടിയെടുക്കേണ്ടിവരികയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+