Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് കോണ്‍ഗ്രസും മാണി ഗ്രൂപ്പും ഏറ്റുമുട്ടി

PJ Joseph
തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൊടുപുഴയില്‍ നിന്നും പിജെ ജോസഫ് മത്സരിക്കുമെന്ന കേരളകോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎം മാണിയുടെ പ്രസ്താവനയ്ക്കു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാണി ഗ്രൂപ്പുകാരും ഏറ്റമുട്ടി.

സംഘര്‍ഷത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു. മാണി ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ശനിയാഴ്ച വൈകീട്ട് തൊടുപുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘര്‍ഷം തുടങ്ങിയത്.

പ്രകടനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോസഫിന്റെയും മാണിയുടെയും ചിത്രങ്ങള്‍ ഉള്ള പോസ്റ്ററുകള്‍ വലിച്ചുകീറി കത്തിച്ചു. മാണിയെ യൂദാസെന്ന് പറഞ്ഞുകൊണ്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളി.ഇതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ്സുകാരും മാര്‍ച്ച് നടത്തി. ഇതിനിടെ ഇരുകൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടങ്ങി.

പ്രകോപനപരമായി മുദ്രാവാക്യം മുഴക്കി കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജീവ് ഭവനു മുന്നിലൂടെ കടന്നുപോയപ്പോള്‍, ഇവിടെയുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവരെ നേരിട്ടു.

ഇരുകൂട്ടത്തിലെയും പ്രവര്‍ത്തകര്‍ സമീപത്തെ കടകളിലേക്ക് ഓടിക്കയറി അവിടെവച്ച് ഏറ്റുമുട്ടി. റസ്‌റ്റോറന്റിനുള്ളില്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുന്നത് കണ്ട് ഭക്ഷണം കഴിക്കാനെത്തിയ ആളുകള്‍ പുറത്തേയ്ക്ക് ഓടി.

പോലീസ് സംഘര്‍ഷം നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇരുവിഭാഗത്തിലെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കനത്ത പോലീസ് സംരക്ഷണമാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കെ.എം.മാണിയുടെ നിലപാടിനെതിരെ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി തോമസും പരസ്യമായി രംഗത്ത് എത്തിയിരുന്നു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് മുന്നണി മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്ന് ജോയി തോമസ് കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+