ഡിസ്‌കവറി അവസാന ദൗത്യത്തിന്

ഡിസ്‌കവറിയുടെ 39-ാമത്തെ ദൗത്യമാണ്. കാലപ്പഴക്കം ചെന്നതിനാലാണ് ഡിസ്‌കവറിയുടെ സേവനം നാസ അവസാനിപ്പിക്കുന്നത്.
അവസാന ദൗത്യത്തില്‍ ആറംഗ ശാസ്ത്ര സംഘത്തെയും വഹിച്ചാണ് ഡിസ്‌കവറി കുതിച്ചുപൊങ്ങുക. 11 ദിവസം നീളുന്ന ദൗത്യത്തില്‍ അന്താരാഷ്്ട്ര ബഹിരാകാശകേന്ദ്രത്തിലെ അറ്റകുറ്റപ്പണികള്‍, പുതിയ ഉപകരണങ്ങള്‍ ഘടിപ്പിക്കുക എന്നിവയാണ ലക്ഷ്യമിട്ടിരിയ്ക്കുന്നത്.
കഴിഞ്ഞ നവംബറില്‍ തീരുമാനിച്ചിരുന്ന ഈ ദൗത്യം ഡിസ്‌കവറിക്കുള്ളിലെ ഇന്ധനടാങ്കില്‍ കേടുപാടുകള്‍ കാണപ്പെട്ടതിനെത്തുടര്‍ന്നു നീട്ടിവയ്ക്കുകയായിരുന്നു. ഡിസ്‌കവറിയുടെ സേവനം അവസാനിപ്പിച്ചതിന് ശേഷം നാസയുടെ ബഹിരാകാശ യാത്രകള്‍ എന്‍ഡവര്‍, അറ്റ്‌ലാന്റിസ് എന്നീ പേടകങ്ങള്‍ ഉപയോഗിച്ചായിരിക്കും.












Click it and Unblock the Notifications