Get Updates
Get notified of breaking news, exclusive insights, and must-see stories!

കസബിന്റെ വധശിക്ഷ ശരിവെച്ചു

Kasab
മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയും പാകിസ്താനില്‍ നിന്നുള്ള ലഷ്‌കര്‍ ഭീകരനുമായ അജ്മല്‍ കസബിന് വധശിക്ഷ വിധിച്ച പ്രത്യേക കോടതി ജഡ്ജി എം.എല്‍.തഹിലിയാനിയുടെ ഉത്തരവ് ബോംബെ ഹൈക്കോടതി ശരിവച്ചു. വിധിക്കെതിരെ കസബും വധശിക്ഷ ശരിവയ്ക്കണമെന്ന് അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര സര്‍ക്കാരും നല്‍കിയ ഹര്‍ജികളിലാണ് ബോംബെ ഹൈക്കോടതിയുടെ വിധി.

രാജ്യത്തിനെതിരായ യുദ്ധം, കൂട്ടക്കൊല, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ കസബ് ചെയ്തതായി ജസ്റ്റിസുമാരായ രഞ്ജന ദേശായിയും ആര്‍.വി. മോറെയും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് കണ്ടെത്തി. അപ്പീല്‍ തള്ളിയ ഹൈക്കോടതി, കസബിന് സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാമെന്നും വ്യക്തമാക്കി.

സുപ്രീംകോടതിയും ശിക്ഷ ശരിവച്ചാല്‍ രാഷ്ട്രപതിക്കു ദയാഹര്‍ജി സമര്‍പ്പിക്കാം. വിധിപ്രഖ്യാപനത്തിന് മുന്നോടിയായി കനത്ത സുരക്ഷാ സന്നാഹങ്ങളാണു ഹൈക്കോടതി പരിസരത്ത് ഒരുക്കിയിരുന്നത്.

കസബിനും കൂട്ടാളികള്‍ക്കും സഹായം നല്‍കിയെന്ന് ആരോപിയ്ക്കപ്പെട്ട ഇന്ത്യക്കാരായ ഫാഹിം അന്‍സാരി, സബാബുദ്ദീന്‍ അഹമ്മദ് എന്നിവരെ കുറ്റക്കാരല്ലെന്നു കണ്ട് ബോംബെ ഹൈക്കോടതി വിട്ടയച്ചു. നേരത്തെ പ്രത്യേക കോടതിയും ഇവരെ വെറുതെ വിട്ടിരുന്നു.2008 നവംബര്‍ 26മുതല്‍ 28 വരെ നടന്ന ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+