വിധി ദിനത്തില്‍ കസബ് ഖുറാന്‍ വായിച്ചു

അതിരാവിലെ എണീറ്റ കസബ് വിശുദ്ധ ഖുറാന്‍ പാരായണം ചെയ്തതായി ജയില്‍ അധികൃതര്‍ അറിയിച്ചു. മുംബയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് കസബ് ഇപ്പോള്‍ കഴിഞ്ഞുവരുന്നത്.
2008 നവംബര്‍ 26മുതല്‍ രണ്ടരദിവസം മുംബൈയില്‍ 166 പേരെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണ കേസില്‍ ഒമ്പത് മാസം മുമ്പാണ് പ്രത്യേക കോടതി ജഡ്ജി എം.എല്‍.തഹിലിയാനി കസബിന് വധശിക്ഷ വിധിച്ചത്. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് കോടതി തിങ്കളാഴ്ചവിധി പറയുന്നത്.
കസബിനും കൂട്ടാളികള്‍ക്കും സഹായം ചെയ്തു നല്‍കിയ ഇന്ത്യക്കാരായ ഫാഹിം അന്‍സാരി, സബാബുദ്ദീന്‍ അഹമ്മദ് എന്നിവരെ കുറ്റക്കാരല്ലെന്നുകണ്ട് കോടതി വിട്ടയച്ചിരുന്നു.












Click it and Unblock the Notifications