കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിധി ദിനത്തില്‍ കസബ് ഖുറാന്‍ വായിച്ചു

  • By Ajith Babu
Google Oneindia Malayalam News

Kasab
മുംബൈ: 2008ല്‍ മുംബൈയെ ചുട്ടെരിച്ച ലഷ്‌കര്‍ ഭീകരന്‍ അജ്മല്‍ കസബിന്റെ ശിക്ഷയിന്‍മേലുള്ള വിധി ബോംബെ ഹൈക്കോടതി തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കെ കസബ് ജയിലില്‍ പ്രാര്‍ത്ഥന നടത്തി.

അതിരാവിലെ എണീറ്റ കസബ് വിശുദ്ധ ഖുറാന്‍ പാരായണം ചെയ്തതായി ജയില്‍ അധികൃതര്‍ അറിയിച്ചു. മുംബയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് കസബ് ഇപ്പോള്‍ കഴിഞ്ഞുവരുന്നത്.

2008 നവംബര്‍ 26മുതല്‍ രണ്ടരദിവസം മുംബൈയില്‍ 166 പേരെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണ കേസില്‍ ഒമ്പത് മാസം മുമ്പാണ് പ്രത്യേക കോടതി ജഡ്ജി എം.എല്‍.തഹിലിയാനി കസബിന് വധശിക്ഷ വിധിച്ചത്. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് കോടതി തിങ്കളാഴ്ചവിധി പറയുന്നത്.

കസബിനും കൂട്ടാളികള്‍ക്കും സഹായം ചെയ്തു നല്‍കിയ ഇന്ത്യക്കാരായ ഫാഹിം അന്‍സാരി, സബാബുദ്ദീന്‍ അഹമ്മദ് എന്നിവരെ കുറ്റക്കാരല്ലെന്നുകണ്ട് കോടതി വിട്ടയച്ചിരുന്നു.

English summary
Pak terrorist Mohammed Ajmal Kasab, whose fate is going to be decided by the Bombay High Court today for his role in the Mumbai terror attacks, got up early in the morning, offered prayers and recited verses of the Holy Quran in his cell.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X