കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളമശേരി കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന്

  • By Ajith Babu
Google Oneindia Malayalam News

കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയ മദനി അടക്കം ജാമ്യത്തിലുള്ള മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കണമെന്ന് എന്‍ഐഎ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ആവശ്യപ്പെട്ടു.

നേരത്തെ പ്രതികള്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ കുറ്റങ്ങള്‍ ചുമത്തിയിരുന്നില്ല. പിന്നീട് ഈ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച അപേക്ഷ പിന്നീട് നല്‍കും.

കുറ്റപത്രം സമര്‍പ്പിച്ചതിന്റെ തുടര്‍ നടപടികളുടെ ഭാഗമായി മുഴുവന്‍ പ്രതികളോടും തിങ്കളാഴ്ച കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു, എന്നാല്‍ കേസിലെ പത്തം പ്രതിയായ സൂഫിയ മദനി എത്തിയില്ല.

കോയമ്പത്തൂര്‍ ജയിലില്‍ മദനി പീഡനമേല്‍ക്കുന്നുവെന്ന വാര്‍ത്തകളില്‍ പ്രകോപിതരായി 2005ല്‍ പ്രതികള്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ് കളമശേരിയില്‍ വെച്ച് കത്തിച്ചുവെന്നാണ് കേസ്.

English summary
The NIA approached the special NIA Court in Kochi seeking cancellation of bail granted to the accused including Soofiya Madani, the tenth accused in the Kalamassery bus torching case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X