തച്ചങ്കരിക്ക് എന്‍ഒസി; സിംഗ്ലക്കെതിരെ നടപടി
തിരുവനന്തപുരം: പാസ്‌പോര്‍ട്ടില്‍ കൂടുതല്‍ പേജുകള്‍ അനുവദിയ്ക്കണമെന്ന മുന്‍ ഐജി ടോമിന്‍ ജെ. തച്ചങ്കരിയുടെ അപേക്ഷയില്‍ എന്‍ഒസി. നല്‍കിയ സംഭവത്തില്‍ എഡിജിപി മഹേഷ് കുമാര്‍ സിംഗ്ലയ്‌ക്കെതിരെ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍.
ക്രിമിനല്‍ കേസില്‍ പ്രതിയായ തച്ചങ്കരി അക്കാര്യം മറച്ചുവച്ചാണ് പാസ്‌പോര്‍ട്ടില്‍ കൂടുതല്‍ പേജ് അനുവദിക്കാന്‍ അപേക്ഷ നല്‍കിയത്.അപേക്ഷയില്‍ വ്യക്തത വരാതത്തിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് ഓഫീസിലെ ഉന്നതര്‍ ചൂണ്ടിക്കാട്ടിയതോടെയാണ് ഈ വിഷയം പുറത്തുവന്നത്. നടപടിയെടുക്കാന്‍ ആഭ്യന്തര സെക്രട്ടറിക്കു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
വിജലന്‍സ് അന്വേഷണം, വകുപ്പുതല സസ്‌പെന്‍ഷന്‍, ആലപ്പുഴ കോടതിയിലെ കേസ് എന്നിവ പരിഗണിക്കാതെ പാസ്‌പോര്‍ട്ട് വിട്ടുനല്‍കാന്‍ ശുപാര്‍ശ നല്‍കിയതിനാണു നടപടി.
എന്‍.ഒ.സി വിവാദമായതോടെ സിംഗ്ല നിലപാട് മാറ്റിയിരുന്നു. പാസ്‌പോര്‍ട്ടില്‍ കൂടുതല്‍ പേജുകള്‍ അനുവദിക്കുന്നതിന് മാത്രമാണ് താന്‍ എന്‍ഒസി നല്‍കിയത്. ഇത് കണക്കാക്കേണ്ടെന്നും നടപടിക്രമം പാലിച്ചു മാത്രം പാസ്‌പോര്‍ട്ട് നല്‍കിയാല്‍ മതിയെന്നും ചൂണ്ടിക്കാട്ടി സിംഗ്ല റീജിണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് ഫാക്‌സ് സന്ദേശമയച്ചു.












Click it and Unblock the Notifications