കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിക്ക്

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തി ചാര്‍ജ്ജില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി വിഷ്ണുനാഥ് എംഎല്‍എയ്ക്കും വൈസ് പ്രസിഡന്റ് എം ലിജുവിനും പരിക്കേറ്റു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കൃഷ്ണന്‍ നായര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

പിഎസ്‌സി നിയമനത്തട്ടിപ്പിനെക്കുറിച്ചും പിന്‍വാതില്‍ നിയമനത്തെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

നിയമസഭാ കവാടത്തിനു മുന്നില്‍ വെച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ചു തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് നിയമസഭയിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. പിന്നീട് നടന്ന പൊലീസ് ലാത്തി ചാര്‍ജ്ജിലാണ് നേതാക്കള്‍ക്ക് പരിക്കേറ്റത്.

പിഎസ്‌സി നിയമനത്തട്ടിപ്പിനെതിരെയുള്ള പ്രതിഷേധ സമരം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. സംഭവമറിഞ്ഞ് എംഎല്‍എമാരായ ജി.കാര്‍ത്തികേയന്‍. കെ ബാബു എന്നിവര്‍ സംഭവസ്ഥലത്തെത്തി. ഈ പ്രശ്‌നം നിയമസഭയില്‍ ഉന്നയിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

English summary
The assembly march staged by Youth Congress activists alleging back door appointments in government departments, turned violent in the capital city.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X