ഗോന്ധ്ര കേസ്; 31 പേര്‍ കുറ്റക്കാര്‍

ശിക്ഷാവിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷം തന്നെ വിചാരണ പൂര്‍ത്തിയായ കേസിന്റെ വിധി പ്രഖ്യാപിക്കുന്നതു പല കാരണങ്ങളാല്‍ മാറ്റിവച്ചിരുന്നു. അയോധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന കര്‍സേവകരടക്കം 58 പേരാണ് 2002 ഫിബ്രവരി 27ന് ഗോന്ധ്ര റെയില്‍വേ സ്‌റ്റേഷനില്‍ സബര്‍മതി എക്‌സ്പ്രസ്സിലെ എസ്6 കോച്ച് കത്തി വെന്തുമരിച്ചത്.
ഗുജറാത്ത് കലാപത്തിന് വഴിയൊരുക്കിയ സംഭവം നടന്ന് ഒമ്പതുവര്‍ഷം കഴിഞ്ഞാണ് വിധി. 2002 മുതല്‍ ജയിലില്‍ കഴിയുന്ന 96 പ്രതികളാണ് കേസിലുള്ളത്. 2009 ജൂണില്‍ സബര്‍മതി ജയിലിലാണ് വിചാരണ തുടങ്ങിയത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച നാനാവതി കമ്മീഷന്‍ എസ് 6 കോച്ച് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണെത്തിയത്.












Click it and Unblock the Notifications