സോണിയയ്ക്ക് സ്വിസ് ഏക്കൗണ്ട് ഉണ്ട് : ജഠ്മലാനി
ദില്ലി: നെഹ്രു കുടുംബത്തിന് സ്വിസ് ബാങ്ക് നിക്ഷേപമുണ്ടെന്ന ആരോപണവുമായി ബിജെപി വീണ്ടും രംഗത്ത്. ഇത്തവ മുന്‍തിര്‍ന്ന അഭിഭാഷകനും ബിജെപി എംപിയുമായ രാം ജഠ്മലാനിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
നെഹ്രു കുടുംബത്തിന് സ്വിസ് ബാങ്കില്‍ നിക്ഷേപമുണ്ടെന്നാണ് വിശ്വസിക്കുന്നത്. സ്വിസ് മാഗസിനുകളും കെന്റ് ബുക്‌സും രാഹുല്‍ ഗാന്ധിക്ക് സ്വിസ് ബാങ്കില്‍ നിന്ന് പണം ലഭിക്കുന്നതായി എഴുതിയിട്ടുണ്ട്. ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന പരസ്യവും ഇക്കാര്യം ആവര്‍ത്തിക്കുന്നു-ജഠ്മലാനി കഴിഞ്ഞദിവസം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സോണിയ ഗാന്ധിയുടെയും ഭര്‍ത്താവ് രാജീവ് ഗാന്ധിയുടെയും പേരുകള്‍ സ്വിസ് അക്കൌണ്ട് ഉള്ളവരുടെ പട്ടികയില്‍ ഉണ്ടെന്ന് ബിജെപിയുടെ സമിതി കണ്ടെത്തിയത് വിവാദമായിരുന്നു.
ഇതെതുടര്‍ന്ന്, സോണിയയുടെ പേര് പരാമര്‍ശിച്ചതില്‍ എല്‍കെ അദ്വാനി കത്തിലൂടെ ഖേദപ്രകടനം നടത്തി എന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.എന്നാല്‍, അദ്വാനി ഖേദപ്രകടനം നടത്തിയില്ല എന്നാണ് ജഠ്മലാനിയുടെ വാദം.
ഇതിനിടെ കള്ളപ്പണ പ്രശ്‌നത്തില്‍ സോണിയയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തയ്യാറല്ലെന്ന് ബിജെപി വ്യക്തമാക്കി. അദ്വാനിയുടെ ഖേദപ്രകടനം ക്ലീന്‍ ചിറ്റ് നല്‍കലല്ലെന്നും വിദേശത്തെ അന്വേഷണത്തിന്റെ ഫലം വരാന്‍വരെ കാത്തിരിക്കണമെന്നും ബിജെപി ലോക്‌സഭാ ഉപനേതാവ് ഗോപിനാഥ് മുണ്ടെ പറഞ്ഞു.
അദ്വാനിയുടെ ഖേദപ്രകടനത്തോടെ സോണിയയെ പ്രശ്‌നത്തില്‍നിന്ന് ഒഴിവാക്കിയോ എന്ന ചോദ്യത്തിന് ഉത്തരമായാണ് മുണ്ടെ ഇങ്ങനെ പറഞ്ഞത്.
അതേസമയം, എന്‍.ഡി.എ. കണ്‍വീനര്‍ ശരത് യാദവ് അദ്വാനിയുടെ കത്തിനെ അനുകൂലിച്ചു. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞിട്ടില്ല.
എന്നാല്‍ സോണിയ അതു നിഷേധിച്ചപ്പോള്‍ അത് അംഗീകരിക്കുക മാത്രമാണ് അദ്വാനി ചെയ്തത്. രാഷ്ട്രീയത്തില്‍ എന്‍ഡിഎ ശരിക്കുവേണ്ടി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications