2ജി: മന്‍മോഹന്‍ ജെപിസി പ്രഖ്യാപിച്ചു

പ്രമേയം വ്യാഴാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കും. പാര്‍ലമെന്റിന്റെ കാര്യോപദേശക സമിതിയുടെ തിങ്കളാഴ്ചത്തെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യ രണ്ടുദിനങ്ങളില്‍ രാഷ്ട്രപതിയുടെ പ്രസംഗം ചര്‍ച്ചചെയ്യണമെന്ന കീഴ്‌വഴക്കം ചൂണ്ടിക്കാട്ടിയാണ് പ്രമേയാവതരണം നീട്ടിയത്.
ജെപിസിയില്‍ 21 അംഗങ്ങളാണെങ്കില്‍ ഏഴു പ്രമുഖ പാര്‍ട്ടികള്‍ക്കാണു പ്രാതിനിധ്യമുണ്ടാവുക. അംഗബലം വര്‍ധിപ്പിച്ചു കൂടുതല്‍ പാര്‍ട്ടികള്‍ക്കു പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യവുമുയര്‍ന്നിട്ടുണ്ട്. അങ്ങനെയായാല്‍ ഒന്‍പതു പാര്‍ട്ടികള്‍ക്കു പ്രാതിനിധ്യം കിട്ടും.
30 അംഗ ജെപിസിയാണെങ്കില്‍ 20 പേര്‍ ലോക്‌സഭാംഗങ്ങളായിരിക്കും. ഒറ്റപ്പാര്‍ട്ടിയായി തങ്ങളെ പരിഗണിക്കണമെന്ന് ഇടതു കക്ഷികള്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കപ്പെട്ടാല്‍ ജെപിസിയില്‍ ഇടതു പ്രാതിനിധ്യം ഉറപ്പാകും.
ചൊവ്വാഴ്ചയ്ക്ക് മുമ്പ് ജെ.പി.സി. രൂപവത്കരിച്ചാല്‍ മാത്രമേ സഭാ നടപടികളുമായി സഹകരിക്കൂവെന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാര്യോപദേശക സമിതി യോഗത്തിലും ബിജെപി ഈ ആവശ്യം ആവര്‍ത്തിച്ചെങ്കിലും ഒടുവില്‍ വഴങ്ങി.
വ്യാഴാഴ്ച രാവിലെ ചോദ്യോത്തരവേളയ്ക്കുശേഷം ജെ.പി.സി. രൂപവത്കരിച്ചുകൊണ്ടുള്ള പ്രമേയം സര്‍ക്കാര്‍ അവതരിപ്പിക്കും. ടെലികോം മന്ത്രി കപില്‍ സിബല്‍ ആയിരിക്കും പ്രമേയം അവതരിപ്പിക്കുക.












Click it and Unblock the Notifications