കേരളത്തിന്റെ വിധിദിനം മാര്‍ച്ച്1ന് അറിയാം
ദില്ലി: കേരളത്തിന്റെ ജനവിധി നിര്‍ണിയ്ക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ മാര്‍ച്ച് ഒന്നിന് പ്രഖ്യാപിച്ചേക്കും.
കേരളത്തിന് പുറമെ 3 സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും ഇതിനൊപ്പം പ്രഖ്യാപിയ്ക്കും. അതോടെ മാതൃകാപെരുമാറ്റച്ചട്ടവും നിലവില്‍ വരും.
ഏപ്രില്‍ മാസത്തിലാകും തിരഞ്ഞെടുപ്പെന്ന് സൂചനകളുണ്ട്,. കേരളം കൂടാതെ തമിഴ്‌നാട്, പശ്ചിമബംഗാള്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്. രാഷ്ട്രീയ സംഘര്‍ഷവും മാവോവാദി ഭീഷണിയും നിനില്‍ക്കുന്ന സാഹചര്യത്തില്‍ ബംഗാളില്‍ അഞ്ച് ഘട്ടമായും കേരളത്തിലും ആസമിലും രണ്ട് ഘട്ടമായും തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്‍ ആലോചിയ്ക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
റെയില്‍വേ ബജറ്റ് 25നും പൊതുബജറ്റ് 28നും പാര്‍ലമെന്റില്‍ അവതരിപ്പിക്കും. അതുകഴിഞ്ഞ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനാണ് കമ്മീഷന്റെ തീരുമാനം.












Click it and Unblock the Notifications