2ജി: ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് രാജ

സ്പീക്കര്‍ മീരാകുമാറോടാണ് എ.രാജ ഇക്കാര്യം ആവശ്യപ്പെട്ടത്. രേഖമൂലം അപേക്ഷ നല്‍കാത്തിനാല്‍ രാജയുടെ ആവശ്യത്തോട് സ്പീക്കര്‍ പ്രതികരിച്ചിട്ടില്ല. പക്ഷേ രാജ രേഖാമൂലം അപേക്ഷ നല്‍കിയാല്‍ ഇക്കാര്യം സ്പീക്കര്‍ പരിഗണിയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
പാര്‍ലമെന്റിന് പുറത്ത് ഇക്കാര്യം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചപ്പോള്‍ അപേക്ഷ വരട്ടെ അപ്പോള്‍ നോക്കാമെന്നായിരുന്നു സ്പീക്കര്‍ മീരാകുമാറിന്റെ പ്രതികരണം.
ഇക്കാര്യത്തിനായി കോടതിയില്‍ നിന്നും അനുമതി തേടാന്‍ ഡിഎംകെ നേതാവ് എം കരുണാനിധിയുടെ അനുമതിയ്ക്കുവേണ്ടിയാണ് രാജ കാക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കരുണാനിധി അനുമതി നല്‍കിയാല്‍ രാജ ഇതുസംബന്ധിച്ച അപേക്ഷ കോടതിയില്‍ നല്‍കും.
സിബിഐ കോടതി ഇതിന് അനുമതി നല്‍കുകയോ ഇടക്കാല ജാമ്യം അനുവദിക്കുകയോ ചെയ്താല്‍ രാജയ്ക്ക് ചര്‍ച്ചകളില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞേയ്ക്കും.
ഫെബ്രുവരി 2ന് അറസ്റ്റിലായ രാജ ഇപ്പോള്‍ തീഹാര്‍ ജയിലിലാണ് ഉള്ളത്.












Click it and Unblock the Notifications