കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോധ്ര കൂട്ടക്കൊലക്കേസില്‍ വിധി പറയുന്നു

  • By Ajith Babu
Google Oneindia Malayalam News

Crucial Day for Gujarat: Godhra verdict today
അഹമ്മദാബാദ്: ഗുജറാത്ത് കൊലപാതകത്തിന് വഴിമരുന്നിട്ട ഗോധ്ര കൂട്ടക്കൊലക്കേസില്‍ അഹമ്മദാബാദ് പ്രത്യേകകോടതി ചൊവ്വാഴ്ച വിധി പറയും. 2002ല്‍ ഗുജറാത്തിലെ ഗോന്ധ്രയില്‍ സബര്‍മതി എക്‌സ്പ്രസിന് തീവച്ച് 59 പേരെ കൊലപ്പെടുത്തിയ കേസില്‍ 99 പേര്‍പ്രതികളാണ്. ഗോദ്രകേസില്‍ വിധി പറയുന്നതിനുള്ള സ്‌റ്റേ സുപ്രീംകോടതി ഒക്‌ടോബറില്‍നീക്കിയിരുന്നു. വിധി പറയുന്നതിന്റെ പശ്ചാത്തലത്തില്‍് സംസ്ഥാനത്തുടനീളം അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2002 ഫെബ്രുവരി 27 നാണ് സബര്‍മതി എക്‌സ്പ്രസിന്റെ എസ് സിക്‌സ് കോച്ചിന് തീപിടിച്ച് കര്‍സേവകരും തീര്‍ത്ഥാടകരുമടക്കം 59 പേര്‍കൊല്ലപ്പെട്ടത്. ട്രെയിനില്‍െ പട്രോളൊഴിച്ച് തീവച്ചതാണെന്ന് നരേന്ദ്ര മോഡി സര്‍ക്കാര്‍നിയോഗിച്ച ജസ്റ്റിസ് നാനവതി കമ്മീഷനും സംഭവം അപകടമായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍നിയോഗിച്ച ജസ്റ്റിസ് യു.സി. ബാനര്‍ജി കമ്മീഷനും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ മുന്‍ഡയറക്ടര്‍ആര്‍.കെ.രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകകോടതി വിധി പറയുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് എസ്.ഐ.ടി അന്വേഷിച്ച 9 പ്രധാനകേസുകളിലൊന്നാണ് ഗോന്ധ്ര. കേസിലെ 99 പ്രതികളില്‍5 പേര്‍പ്രായപൂര്‍ത്തിയാകാത്തവരാണ്. സബര്‍മതി ജയിലില്‍നടന്ന സാക്ഷിവിസ്താരവും വിചാരണയും കഴിഞ്ഞ സെപ്തംബറിലാണ് പൂര്‍ത്തിയാക്കിയത്.

English summary
After a long wait of 9 years, the Godhra train burning verdict will be pronounced today (Tuesday, Feb 22) by a special court. It's believed to be a crucial day for the entire nation, especially for Gujarat. The judgment will finally clarify the doubts which were unanswered so far
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X