Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിന് കെണിയൊരുക്കാന്‍ പിള്ളയുടെ ആത്മകഥ

Balakrishna Pillai
തിരുവനന്തപുരം: സന്ദര്‍ശകരുംമറ്റുമായി ജയില്‍ പോയ ആദ്യദിവസങ്ങള്‍ തിരക്കേറിയതായിരുന്നുവെങ്കിലും ജയിലിലെ ദിനങ്ങള്‍ ഇനി ക്രിയാത്മകമായി ഉപയോഗിക്കാനാണ് കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ തീരുമാനം.

നേരത്തേ എഴുതിത്തുടങ്ങിയ ആത്മകഥ തടവറയില്‍ വച്ച് പൂര്‍ത്തിയാക്കാനാണ് പിള്ള തീരുമാനിച്ചിരിക്കുന്നത്. കൊട്ടാരക്കര, രാഷ്ട്രീയത്തിലെ തുടക്കവും മുന്നേറ്റവും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം ഇതിന് മുമ്പേ പിള്ള എഴുതിയിട്ടുണ്ട്. എന്നാല്‍ ജയിലില്‍ എഴുതുന്നത് ആ്ത്മകഥയുടെ കാതലായ ഭാഗമായിരിക്കുമെന്നാണ് സൂചന.

പലര്‍ക്കുമെതിരെയുള്ള വെളിപ്പെടുത്തുലുകളും ഇതില്‍കാണുനെന്നാണ് സൂചന. തന്റെ ജയിലിലേയ്ക്കയച്ച വിഎസ് അച്യുതാനന്ദനെ തന്നെയായിരിക്കും പിള്ള വെള്ളംകുടിപ്പിക്കുക. നേരത്തേ പിള്ളയ്ക്കുള്ള ശിക്ഷ കോടതി വിധിച്ചതിന് പിന്നാലെ മുമ്പ് ഇടതുമുന്നണി മന്ത്രിസഭയില്‍ അംഗമായിരുന്ന കാലത്ത് വിഎസ് തന്നോട് അവിഹിതമായി പലതും ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് പിള്ള വെളിപ്പെടുത്തിയിരുന്നു.

മാത്രവുമല്ല ഇക്കാര്യങ്ങളൊന്നും ചെയ്യാത്തതിനുള്ള പകമൂലം തന്നെ ഇടമലയാര്‍ കേസില്‍ മനപ്പൂര്‍വ്വം കുടുക്കുകയാണ് വിഎസ് ചെയ്തതെന്നും പിള്ള ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പിള്ള ആത്മകഥയില്‍ നടത്തുമെന്നാണ് കരുതപ്പെടുന്നത്.

ബാലകൃഷ്ണപിള്ളയ്ക്ക് ആത്മകഥ എഴുതാനുള്ള എല്ലാ സൗകര്യങ്ങളും ജയില്‍ അധികൃതര്‍ നല്‍കുമെന്നാണ് അറിയുന്നത്. പേപ്പറും പേനകളും നല്‍കാനുള്ള തീരുമാനമായി. മുന്‍മന്ത്രിയെന്ന സ്ഥാനവും ഇക്കാര്യത്തില്‍ പിള്ളയ്ക്ക് സഹായകമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+