റൗഫ് 5 കോടി രൂപ ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്ത്

കുഞ്ഞാലിക്കുട്ടിക്കെതിരെ വന്നേക്കാവുന്ന കേസില്‍ താന്‍ സാക്ഷിയാകുമെന്നും അപ്പോള്‍ പിന്മാറാമെന്നുമാണ് റൗഫിന്റെ വാഗ്ദാനം. ഇതിനായി അഞ്ചുകോടി രൂപയും ഏക്കര്‍ കണക്കിനു ഭൂമിയും റൗഫ് ആവശ്യപ്പെട്ടതായാണ് ശബ്ദരേഖയിലുള്ളത്.
മലപ്പുറത്തെ വ്യവസായി ബഷീറുമായി റൗഫ് നടത്തിയതെന്ന് പറയപ്പെടുന്ന ടെലിഫോണ്‍ സംഭാഷണമാണ്
ചാനല്‍ പുറത്തു വിട്ടിരിയ്ക്കുന്നത്. വിവാദ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണു പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ റൗഫ് വന്‍ പ്രതിഫലം ആവശ്യപ്പെട്ട വിവരം പുറത്തു വരുന്നത്. റൗഫിന്റെ ഫോണ്‍ സംഭാഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും ചാനല്‍ അവകാശപ്പെടുന്നുണ്ട്.
പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ ഇനി ഇതു സാധ്യമാണോ എന്ന് ഇടനിലക്കാരന്‍ സംശയം പ്രകടിപ്പിക്കുമ്പോള്‍ , അതൊന്നും സാരമില്ല ഇതുവരെ പൊലീസിനോടു പ്രധാന കാര്യങ്ങള്‍ പറഞ്ഞിട്ടില്ലെന്നാണു റൗഫിന്റെ മറുപടി.












Click it and Unblock the Notifications