മാണി എന്തിന് യുഡിഎഫില്‍ നില്‍ക്കണം? കോടിയേരി

വികസനമുന്നേറ്റ ജാഥ നയിച്ച് അടിമാലിയിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.
യുഡിഎഫ് വിട്ടുവന്നാല്‍ മാണിയെ ഇടതുമുന്നണി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് വിട്ടുവന്നാല്‍, ആലോചിക്കാമെന്നായിരുന്നു കോടിയേരിയുടെ മറുപടി.
എന്നാല്‍ മാണി ഗ്രൂപ്പുമായി ഇതുവരെ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും ഇടതുമുന്നണിയെക്കണ്ട് മാണി യുഡിഎഫില്‍ സീറ്റിനുവേണ്ടി വിലപേശേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു.
മണ്ഡല പുനര്‍വിഭജനത്തിനുശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് വരുന്നത്. ലീഗിന്റെ കേന്ദ്രങ്ങളില്‍ മണ്ഡലങ്ങള്‍ കൂടിയപ്പോള്‍ കേരള കോണ്‍ഗ്രസ്സിന് സ്വാധീനമുള്ളടങ്ങളില്‍ ഏഴ് മണ്ഡലം കുറഞ്ഞു. ഇതുമൂലം തിരഞ്ഞെടുപ്പിനുശേഷം യുഡിഎഫിലെ മൂന്നാം കക്ഷിയായിപ്പോകുമെന്നാണ് മാണിയുടെ ഭയം-അദ്ദേഹം പറഞ്ഞു.
ഇടമലയാര്‍ ഇടപാടിന്റെ ടെന്‍ഡറില്‍ 200 ശതമാനം അധികതുക നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ വൈദ്യുതി മന്ത്രി കെ.എം മാണിയായിരുന്നെന്ന് ആര്‍.ബാലകൃഷ്ണപിള്ള ഒരു വാരികയില്‍ എഴുതിയതിനാലാണ് പിള്ള ശിക്ഷിക്കപ്പെട്ടശേഷം നല്‍കിയ സ്വീകരണത്തിന് മാണി പോകാതിരുന്നതെന്ന് കോടിയേരി ആരോപിച്ചു.












Click it and Unblock the Notifications