ഇത് ഫേസ്‍ബുക്ക്; ജമാല്‍ ഇബ്രാഹിമിന്റെ മകള്‍

ചെറിയ മാറ്റമൊന്നുമല്ല ഈജിപ്ത് വിപ്ലവം ലോകത്തൊട്ടുക്കും ഉണ്ടാക്കിയിരിക്കുന്നത്. ഇതെല്ലാം ആരംഭിച്ചതാകട്ടെ ഫേസ്‍ബുക്കില്‍ നിന്നും. വിപ്ലവത്തിന് ആദ്യവിത്തുകള്‍ പാകിയത് ഫേസ്‍ബുക്കാണെന്നകാര്യം ലോകമൊട്ടുക്കും ഇപ്പോള്‍ അറിയുകയും ചെയ്യാം.
ഇതില്‍ ഫേസ്‍ബുക്കിന് നന്ദിരേഖപ്പെടുത്താന്‍ ജമാല്‍ ഇബ്രാഹിം എന്ന ഈജിപ്തുകാരന്‍ തിരഞ്ഞെടുത്ത വഴി തീര്‍ത്തും വിചിത്രമാണ്. തന്റെ മകള്‍ക്ക് ജമാല്‍ ഫേസ്‍ബുക്ക് എന്ന് പേരിട്ടു. ഈജിപ്തിലെ പ്രക്ഷോഭകരില്‍ ജമാലും അംഗമായിരുന്നു.
തന്നിലേയ്ക്കുകൂടി വിപ്ലവവീര്യം പകര്‍ന്ന ഫേസ്‍ബുക്കിന് മറ്റേതെങ്കിലും തരത്തില്‍ നന്ദിപറഞ്ഞാല്‍ അത് കുറഞ്ഞുപോകുമെന്ന് കരുതിയാണ് ജമാല്‍ മകള്‍ക്ക് ആ പേരിട്ടിരിക്കുന്നത്. ജമാലിന്റെ മകളുടെ മുഴുവന്‍ പേര് ഫേസ്‍ബുക്ക് ജമാല്‍ ഇബ്രാഹിം എന്നാണ്. താനും സുഹൃത്തുക്കളും ഫേസ്‍ബുക്കില്‍ തുടരുമെന്നും ജമാല്‍ പറയുന്നു.
പ്രക്ഷോഭം സഹിക്കവയ്യാതെ പ്രസിഡന്റ് ഹുസ്‌നി മുബാറക്ക് രാജിവച്ചപ്പോള്‍ ഫേസ്‍ബുക്കിനെ അഭിനന്ദിച്ച് പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു.
ജനാധിപത്യത്തിന് ഇന്റര്‍നെറ്റ് ചെയ്ത സേവനങ്ങള്‍ക്ക് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം നല്‍കണമെന്നാണ് ഈജിപ്തിലെ സമരക്കാരുടെ പുതിയ ആവശ്യം.
ഫേസ്‍ബുക്കിനെ മാത്രമല്ല, ട്വിറ്റര്‍ , എഒഎല്‍ തുടങ്ങിയ വെബ് സൈറ്റുകളെയും സമരക്കാര്‍ അഭിനന്ദിക്കുന്നുണ്ട് .












Click it and Unblock the Notifications