Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂസിലാന്റില്‍ ശക്തമായ ഭൂചലനം

6.3 quake strikes New Zealand
ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്റിലെ രണ്ടാമത്തെ വലിയ നഗരമായ ക്രൈസ്റ്റ് ചര്‍ച്ചിലില്‍ ശക്തമായ ഭൂചലനം. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

ശക്്തിയേറിയ ഭൂചലനത്തില്‍ ചിലര്‍ മരിച്ചതായും ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ വ്യക്തമല്ല. ചലനത്തില്‍ വന്‍തോതില്‍ നാശനഷ്ടം ഉണ്ടായി. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. െ്രെകസ്റ്റ്ചര്‍ച്ചില്‍ നിന്ന് 10 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

വീടുകള്‍ ഉള്‍പ്പെടെ ഒട്ടേറെ വന്‍കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. വാര്‍ത്താവിനിമയ സംവിധാനങ്ങളും വൈദ്യുതിയും നിലച്ചിരിയ്ക്കുകയാണ്. കുടിവെള്ള പൈപ്പുകള്‍ പൊട്ടിയതിനെത്തുടര്‍ന്ന് തെരുവുകളിലെല്ലാം വെള്ളം നിറഞ്ഞിരിക്കുകയാണ്. ആദ്യ ചലനത്തിന് പിന്നാലെ ശക്തിയേറിയ തുടര്‍ചലനങ്ങളുണ്ടായത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്.

ഭൂകമ്പങ്ങള്‍ സാധാരണയായ പസഫിക് ടെക്ടോണിക് പ്ലേറ്റിന്റെ തെക്കന്‍ അതിര്‍ത്തിയിലുള്ള ന്യൂസിലന്‍ഡില്‍ ഒരു വര്‍ഷം 14,000 ത്തോളം ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+