39ഭാര്യമാര്‍ക്കൊപ്പം സയോണ ഒരുകൂരക്കീഴില്‍!!

ബഹുഭാര്യത്വമാണ് വിഷയമെങ്കിലും സയോണ(66)വ്യത്യസ്തനാണെന്ന് പറയാതെ വയ്യ. കാരണം മുപ്പത്തിയൊന്‍പത് കെട്ടിയ ചാന അവരെയെല്ലാം ഒരുകൂരക്കീഴില്‍ ഒരുമിച്ച് കൊണ്ടുപോകുന്നുവെന്നത് തന്നെ. ഒരു പുരുഷജന്മം വിചാരിച്ചാല്‍ നടക്കുന്ന കാര്യമാണോ ഇതെന്ന് തോന്നാമെങ്കിലും ചാനയുടെ കാര്യത്തില്‍ ഇത് വളരെ ഈസിയാണ്.
39ഭാര്യമാരിലായി 94 മക്കളും അവര്‍ക്കെല്ലാര്‍ക്കുമായി 33 പേരക്കുട്ടികളുമാണ് ഉള്ളത്. ഒരു നാലുനിലക്കെട്ടിടത്തില്‍ ഈ ഭീമന്‍ കുടുംബം ഒരുമിച്ച് താമസിക്കുന്നു. നൂറുമുറികളാണ് സയോണയുടെ വീട്ടിലുള്ളത്. ഇതില്‍ സയോണയ്ക്ക് സ്വന്തമായി ഒരു സ്വകാര്യ മുറിയുണ്ട്. ഭാര്യമാരെല്ലാം അതിനോടു ചേര്‍ന്നുള്ള ഒരു വലിയ മുറിയില്‍ താമസിക്കുന്നു.
മക്കളും മരുമക്കളും അവരുടെ കുട്ടികളും മറ്റു പലമുറികളിലായി താമസിക്കുന്നു. പക്ഷേ ഈ വീട്ടില്‍ ഒരു അടുക്കളമാത്രമേയുള്ളു. പാചക ജോലികളെല്ലാം ഭാര്യമാര്‍ ചെയ്യണം. അലക്കലും അടിച്ചുവാരലുമല്ലാം പെണ്‍മക്കളാണ് ചെയ്യേണ്ടത്.
ആണുങ്ങള്‍ക്ക് വയലിലെ പണിയും കാലിമേയ്ക്കലുമാണ് ഡ്യൂട്ടി. 167 പേര്‍ക്കായി ദിവസം 91കിലോ അരിയും, 59 കിലോ ഉരുളക്കിഴങ്ങും ഒരു ദിവസം പാകം ചെയ്യണം. എല്ലാവര്‍ക്കും ഭക്ഷിക്കാനുള്ളതെല്ലാം ചാനയും മക്കളുംകൂടി പാടത്ത് വിളയിക്കുന്നുണ്ട്. ചിലപ്പോള്‍ സയോണയുടെ കഴിവിനെ ആരാധിക്കുന്ന ചിലര്‍ വലിയ തുക സംഭാവന നല്‍കുകയും ചെയ്യും.
തന്നെ നോക്കാനും തനിക്ക് നോക്കാനും ഇത്രയേറെ വലിയൊരു കുടുംബമുള്ളതില്‍ അഹ്ലാദവാനാണ് സയോണ. കുടുംബത്തിലെ അംഗസംഖ്യ കൂട്ടാന്‍ ഇനിയും കെട്ടാനും ഇദ്ദേഹം തയ്യാറാണ്. പതിനേഴാമത്തെ വയസ്സിലായിരുന്നു ആദ്യവിവാഹം. പിന്നീട് അങ്ങോട്ട് വിവാഹങ്ങളുടെ കാലമായിരുന്നു. ഒരു വര്‍ഷത്തില്‍ത്തന്നെ പത്തുതവണ കെട്ടിയ റെക്കോര്‍ഡും ഇദ്ദേഹത്തിന് സ്വന്തമാണ്.
ക്രിസ്ത്യന്‍ മതവിശ്വാസിയാണ് സയോണ. ഇവിടത്തെ ക്രിസ്ത്യന്‍ മതവിഭാഗത്തിന്റെ പേരാണ് ചാനയെന്നത്. ഇവരുടെ ആചാരമനുസരിച്ച് എത്രവിവാഹം വേണമെങ്കിലും ആവാം.












Click it and Unblock the Notifications