മകളെ മാനഭംഗപ്പെടുത്തിയ പിതാവ് അറസ്റ്റില്‍
മുംബൈ: കൗമാരക്കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പൊലീസ അറസ്റ്റുചെയ്തു. മുംബൈയിലെ ശിവാജി നഗര്‍ സ്വദേശിയായ നാല്‍പ്പത്തിനാലുകാരന്ഡ ഷഹ്ബുദ്ദിന്‍ ഖാനാണ് അറസ്റ്റിലായത്.
ഷഹ്ബുദ്ദിന്റെ അഞ്ചു മക്കളില്‍ ഏറ്റവും മൂത്തകുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ ഭാര്യയെയും മകളെയും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച എന്തുംവരട്ടെയെന്ന് കരുതിയ അമ്മയും മകളും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഭാര്യ വീട്ടിലില്ലാത്ത സമയങ്ങളിലാണത്രേ ഇയാള്‍ മകളെ പീഡിപ്പിച്ചിരുന്നത്. 2009ലാണ് കുട്ടി ആദ്യം പീഡിനത്തിനിരയായത്. ഈ സമയത്ത് ഭാര്യ രോഗം വന്ന് ആശുപത്രിയിലായിരുന്നു.
തുടര്‍ച്ചയായി പതിനഞ്ച് ദിവസത്തോളം പിതാവ് തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് കുട്ടിയുടെ പരാതിയില്‍ പറയുന്നത്. ആശുപത്രിയില്‍ നിന്നും തിരിച്ചെത്തിയ ഭാര്യയെ ഇയാള്‍ നിര്‍ബ്ബന്ധപൂര്‍വ്വം വിശ്രമിക്കാനെന്ന പേരില്‍ അവരുടെ വീട്ടിലേയ്ക്ക് അയയ്ക്കുകയും മകളെ തുടരെ ഉപദ്രവിക്കുകയുമായിരുന്നു.
പിന്നീട് വിശ്രമം കഴിഞ്ഞ് മാതാവ് തിരിച്ചെത്തിയപ്പോഴാണ് കുട്ടി വിവരങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന് തന്നെ ചോദ്യം ചെയ്ത ഭാര്യയെ ഇയാള്‍ ഭീഷണിപ്പെടുത്തി. പിന്നീട് തന്റെ മുന്നില്‍ വച്ച് ഭര്‍ത്താവ് മകളെ പീഡിപ്പിക്കാന്‍ തുടങ്ങിയതോടെ പൊലീസില്‍ പാരതി നല്‍കാന്‍ അമ്മ തീരുമാനിക്കുകയായിരുന്നു












Click it and Unblock the Notifications