ഫേസ്‍ബുക്കില്‍ പ്രിന്‍സിപ്പലിനെതിരെ അശ്ലീലമെഴുതി
മുംബൈ: പ്രിന്‍സിപ്പലിനെക്കുറിച്ച് ഫേസ്‍ബുക്കില്‍ അശ്ലീലമെഴുതിയ 14കാരനായ വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്തു. വിലി പാര്‍ലെയിലെ എംപി ഷാ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെയാണ് പുറത്താക്കിയിരിക്കുന്നത്.
പ്രിന്‍സിപ്പലായ വന്ദന ടണ്ടന്റെ ഫേസ്‍ബുക്ക് പേജിലാണ് വിദ്യാര്‍ഥി മോശമായ ഭാഷയില്‍ കമന്റ് എഴുതിയത്. നേരത്തേ ഈ കുട്ടി അയച്ച് ഫ്രണ്ട് റിക്വസ്റ്റ് പ്രിന്‍സിപ്പലിന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന മകള്‍ സ്വീകരിച്ചിരുന്നുവത്രേ.
തുടര്‍ന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് വിദ്യാര്‍ഥി പ്രിന്‍സിപ്പലിന്റെ അക്കൗണ്ട് വാളില്‍ മോശം ഭാഷില്‍ കമന്റ് ഇട്ടത്. കുട്ടിയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. പ്രശ്‌നമുണ്ടായപ്പോള്‍ പ്രിന്‍സിപ്പല്‍ കുട്ടിയുടെ അച്ഛനമ്മമാരെ സ്‌കൂളില്‍വിളിപ്പിച്ചിരുന്നു.
പക്ഷേ മകന്‍ ഇത്തരത്തിലൊന്നും ചെയ്തിട്ടില്ലെന്നും കുട്ടിയുടെ സുഹൃത്താണ് ഇത് ചെയ്തതെന്നുമായിരുന്നു അവരുടെ വാദം. സംഭവത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ല. തന്റെ മകന്റെ സുഹൃത്തായ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ഇത് ചെയ്തതെന്ന വാദത്തില്‍ മാതാപിതാക്കള്‍ ഉറച്ചുനില്‍ക്കുകയാണ്.
സംഭവത്തില്‍ മാപ്പു പറഞ്ഞുകൊണ്ട് തങ്ങള്‍ ഒരു കത്ത് നല്‍കിയെന്നും എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ അത് സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും മാതാപിതാക്കള്‍ പറയുന്നു. മാത്രമല്ല കുട്ടിയ്ക്ക്് സ്‌കൂളില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ ഇപ്പോള്‍ കുട്ടിയെ സസ്‌പെന്റ് ചെയ്തിരിക്കുകയാണെന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.












Click it and Unblock the Notifications