മകനെതിരെയുള്ള ആരോപണം വിഎസ് നിഷേധിച്ചു

മുഖ്യമന്ത്രിയുടെ മകന് ചന്ദനമാഫിയുമായുള്ള ബന്ധത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയവെയാണ് വി.എസ് ആരോപണങ്ങള്‍ നിഷേധിച്ചത്.
തന്റെ മകനെതിരെ ആരോപണവുമായി കാസര്‍കോടുകാരന്‍ ഒരു ഖാദറെ അവതരിപ്പിച്ചത് പ്രതിപക്ഷത്തിന്റെ ജീര്‍ണ്ണതെയെയാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്മാര്‍ട്ട് സിറ്റി പ്രശ്‌നത്തില്‍ മകനെതിരെ ആരോപണം ഉന്നയിച്ച ശേഷം മാപ്പു പറഞ്ഞ വ്യക്തിയാണ് ഹസനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ച പ്രതിപക്ഷം മുഖ്യമന്ത്രിയ്ക്കും, മകന്‍ അരുണ്‍കുമാറിനെതിരെയും സഭയില്‍ ആരോപണം ഉയര്‍ത്തിയെങ്കിലും വി.എസ് അത് നിഷേധിച്ചിരുന്നില്ല. എന്നാല്‍ ബുധനാഴ്ച ആരോപണങ്ങള്‍ നിഷേധിച്ച വി.എസ്, ചന്ദനമാഫിയ വളര്‍ന്നത് യുഡിഎഫിന്റെ കാലത്താണന്നും തിരിച്ചടിച്ചു.
ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് അന്ന് കണ്ടെത്തിയെങ്കില്‍ എന്തുകൊണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും മുഖ്യമന്ത്രി ചോദിച്ചു.












Click it and Unblock the Notifications