വൈദ്യുതാഘാതമേറ്റ് 2 മരണം
തൃശൂര്‍: വൈദ്യുതാഘാതമേറ്റ് തൃശൂരിലെ കോളങ്ങാട്ടുകരയില്‍ കെഎസ്ഇബി തൊഴിലാളിയും അഗ്‌നിശമനസേനാംഗവും മരിച്ചു. കരാര്‍ തൊഴിലാളി സൈമണ്‍, തൃശൂര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ ഫയര്‍മാനുമായ വിനോദ് എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ തൃശൂരില്‍ വൈദ്യുതി ബന്ധം പലയിടത്തും തടസ്സപ്പെട്ടിരുന്നു രാവിലെ കോളങ്ങാട്ടുകരയിലെ ഒരു പാടത്തിന് സമീപം പോകുന്ന വൈദ്യുതിലൈനില്‍ പണി നടക്കുന്നതിനിടെയാണ് സൈമണിന് ഷോക്കേറ്റത്.
ഇവരെ താഴെയിറക്കാനായി വന്നപ്പോഴാണ് ഫയര്‍ഫോഴ്‌സ് ജീവനക്കാരനായ വിനോദിന് ഷോക്കേറ്റത്. വൈദ്യുതി ബന്ധം വിഛേദിച്ചുവെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് വിനോദ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ വൈദ്യുത ആഘാതം അപകടത്തിന് ഇടയാക്കുകയായിരുന്നു. വിനോദിന് ഒപ്പമുണ്ടായിരുന്ന മൂന്ന് അഗ്നിശമന സേനാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെയും മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.












Click it and Unblock the Notifications