റൗഫ് കോടതിയില്‍ രഹസ്യമൊഴി നല്‍കി

കേസില്‍ കോടതിയെ സ്വാധീനിച്ച് അനുകൂല വിധി നേടിയതടക്കമുള്ള കാര്യങ്ങളിലാണ് റൗഫ് മൊഴി നല്‍കുന്നത്. ഐസ്‌ക്രീം കേസിന്റെ പുനരന്വേഷണത്തില്‍ ഇത് നിര്‍ണായകമാകുമെന്നാണ് കരുതപ്പെടുന്നത്.
അതിനിടെ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ പ്രോസിക്യൂഷന്‍സ് മുന്‍ അഡീ.ഡയറക്ടര്‍ ജനറല്‍ കെ.സി.പീറ്ററേയും ആരോപണ വിധേയരായവരില്‍ ഉള്‍പ്പെട്ട ജസ്റ്റിസ് കെ.നാരായണക്കുറുപ്പിന്റെ മരുമകന്‍ സണ്ണിയേയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു.
ആലുവ പോലീസ് ക്ലബില്‍ വെച്ചാണ് ചോദ്യം ചെയ്തത്. നാരായണക്കുറുപ്പിന് വേണ്ടി സണ്ണിയാണ് പണം വാങ്ങിയതെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സണ്ണിയെ ചോദ്യം ചെയ്തത്. ഇന്ത്യാവിഷന്‍ ചാനല്‍ പുറത്തുവിട്ട രഹസ്യക്യാമറാ ദൃശ്യത്തിലാണ് പീറ്റര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ജസ്റ്റിസ് നാരായണക്കുറുപ്പിനും ജസ്റ്റിക് കെ.തങ്കപ്പനും 15 ലക്ഷം രൂപ വീതം കോഴ നല്‍കിയെന്നാണ് പീറ്റര്‍ ചാനലിലൂടെ വെളിപ്പെടുത്തിയത്.
എഡിജിപി വിന്‍സണ്‍ എം പോളിന്റെ നേതൃത്വത്തിലാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുന്നത്.












Click it and Unblock the Notifications