Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദന ബന്ധം: ആരോപണത്തിന് പിന്നില്‍ ലീഗെന്ന്

Kodiyeri Balakrishnan
കോട്ടയം: മുഖ്യമന്ത്രിയ്ക്കും മകനുമെതിരെ യുഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ മുസ്ലീം ലീഗാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ അഞ്ചു വര്‍ഷം ഒരു കുറ്റവും കണ്ടുപിടിക്കാന്‍ കഴിയാത്തതിനാലാണ് യുഡിഎഫ് അദ്ദേഹത്തിന്റെ മകനെ വേട്ടയാടുന്നത്.

മഖ്യമന്ത്രിയുടെയും തന്റെയും കുടുംബാംഗങ്ങള്‍ക്കെതിരെ പൊള്ളയായ ആരോപണങ്ങളുന്നയിച്ച് പ്രതിപക്ഷം പുകമറ സൃഷ്ടിക്കാനുള്ള നീക്കമാണ് നടത്തുന്നത്.

അഴിമതി പുറത്തുവരുന്നതിന്റെ ജാള്യത്തില്‍ നിന്നും രക്ഷപ്പെടാനുള്ള യുഡിഎഫിന്റെ ശ്രമമാണിതിനു പിന്നില്‍.കേരളത്തിലെ ജനങ്ങള്‍ ഇതൊന്നും വിശ്വസിക്കില്ല. മുഖ്യമന്ത്രിക്കെതിരെ യു.ഡി.എഫ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ചെന്നു നില്‍ക്കുന്നത് യു.ഡി.എഫില്‍ തന്നെയാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്താണ് ചന്ദനമാഫിയ തഴച്ചുവളര്‍ന്നത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസിനെ ചന്ദനമാഫിയ സമീപിച്ചുവെന്ന് പറയുന്നത് യുഡിഎഫിന്റെ കഴിവുകേടാണ് കാണിക്കുന്നത്.

വിഎസിനെ ജനങ്ങള്‍ക്കറിയാം. അദ്ദേഹത്തിതെിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ആരും വിശ്വസിക്കില്ല. കേരള വികസന ജാഥയുടെ ഭാഗമായി കോട്ടയത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു കോടിയേരി.

യു.ഡി.എഫില്‍ കെ.എം മാണിയുടെ അവസ്ഥ പരിതാപകരമാണ്. മാണിയും താനുമായി നല്ല ബന്ധമാണുള്ളത്എന്നാല്‍ അടുത്തകാലത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ ഒന്നും നടത്തിയിട്ടില്ല. എണ്‍പതുകളില്‍ തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. കോണ്‍ഗ്രസിന്റെ ആട്ടും തുപ്പും സഹിച്ച് യു.ഡി.എഫില്‍ നില്‍ക്കണമോ എന്ന് മാണി സ്വയം തീരുമാനിയ്ക്കണം.

രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന കേസുകള്‍ പലതും എഴുതി തള്ളാറുണ്ട്. തന്റെ മകനും എസ്എഫ്‌ഐയുടെ പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി കേസുകളില്‍ പ്രതിയായിട്ടുണ്ടാവാം. സമരം നടത്തിയതിന്റെ പേരില്‍ എകെ ആന്റണിയുടെയും കരുണാകരന്റെയുമൊക്കെ പേരിലുണ്ടായിരുന്ന കേസുകള്‍ എഴുതി തള്ളിയിട്ടുണ്ട്. ക്രമസമാധാനരംഗത്ത് കേരളം മാതൃകയാണെന്നും കോടിയേരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+