കസബിനെ തൂക്കിക്കൊല്ലാന്‍ ആഗ്രഹമുണ്ടെന്ന് മമ്മു
മീററ്റ്: മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കസബിനെ തൂക്കുകയറൊരുക്കാന്‍ ആഗ്രഹമുണ്ടെന്ന് മമ്മു സിങ്. ഇതുവരെ പന്ത്രണ്ട് കുറ്റവാളികളെ തൂക്കിലേറ്റിയ തനിക്കു കസബിന്റെ ശിക്ഷ നടപ്പാക്കാന്‍ അനുമതി ലഭിച്ചാല്‍ അത് അഭിമാനത്തോടെ നിറവേറ്റുമെന്നും ഈ അറുപത്തിരണ്ടുകാരന്‍ പറയുന്നു.
കസബിനെ പൊതുജനമധ്യത്തില്‍ തൂക്കിക്കൊന്ന് ഭീകരര്‍ക്ക് ഒരു സന്ദേശം നല്‍കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്.
മമ്മു സിങിന്റെ കുടുംബക്കാര്‍ പരമ്പരാഗതമായി ഈ തൊഴില്‍ നിര്‍വഹിയ്ക്കുന്നവരാണ്. ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഭഗത് സിംഗിനെ തൂക്കിലേറ്റിയതു മമ്മുസിംഗിന്റ മുത്തച്ഛനായ റാം രഖായായിരുന്നു.
ഇന്ദിരാ ഗാന്ധിയുടെ ഘാതകരായ രംഗയെയും ബില്ലയെയും 1981ല്‍ തൂക്കിക്കൊന്നത് മമ്മുവിന്റെ പിതാവായ കല്ലു സിങായിരുന്നു.












Click it and Unblock the Notifications