കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിഖില്‍ ബാലനെതിരെയുള്ള പരാതി പിന്‍വലിച്ചിട്ടില്ല

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി എംഎ ബാലന്റെ മകന്‍ നിഖില്‍ ബാലനെതിരെ നല്‍കിയ പരാതി പിന്‍വലിച്ചുവെന്ന വനിതാ കമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി ശ്രീദേവിയുടെ പ്രസ്താവന തെറ്റാണെന്ന് പരാതിക്കാരിയായ നിയമവിദ്യാര്‍ഥിനി.

2010 ബാര്‍ട്ടണ്‍ഹില്‍ ക്യാംപസില്‍ മന്ത്രിപുത്രനും സംഘവും പെണ്‍കുട്ടിയെ മര്‍ദിച്ചെന്നായിരുന്നു പരാതി. നടപടി ആവശ്യപ്പെട്ടു വനിതാ കമ്മിഷന്‍ അധ്യക്ഷയെ താന്‍ നേരിട്ടു കണ്ടിരുന്നതായി വിദ്യാര്‍ഥിനി പറഞ്ഞു.

ഈ പരാതി പിന്‍വലിക്കുകയോ, അതിനായി ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. പരാതിയിന്‍മേല്‍ കമ്മിഷന്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും വിദ്യാര്‍ഥിനി പറഞ്ഞു.

ജനിവരി 24നു പരാതിക്കാരി സ്‌കൂട്ടറില്‍ പോകുമ്പോള്‍ കോളജിലെ മൂന്നു വിദ്യാര്‍ഥികള്‍ വലിച്ചു താഴെയിട്ടു ചവിട്ടുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത മറ്റൊരു സംഭവവും ഉണ്ടായിരുന്നു.

ഇതിനെതിരെയുള്ള പരാതിയില്‍ നടപടിയെടുക്കാതിരുന്ന പൊലീസ് നടപടി വിവാദമായിരുന്നു. നിയമസഭയില്‍ വന്‍ ബഹളമാണ് ഇതിന്റെ പേരിലുണ്ടായത്. തുടര്‍ന്ന് മ്യൂസിയം എസ്‌ഐയെ ആഭ്യന്തരമന്ത്രി കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

English summary
A law college student, who alleged that a minister's son and friends attacked her, said that she did not withdraw her petition against the minister AK Balan's son.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X