കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട് സിറ്റി പാട്ടക്കരാര്‍ ഒപ്പിട്ടു

  • By Ajith Babu
Google Oneindia Malayalam News

Smart City
കൊച്ചി: കൊച്ചിയുടെയും കേരളത്തിന്റെയും മുഖച്ഛായ മാറ്റുമെന്ന് കരുതപ്പെടുന്ന സ്മാര്‍ട് സിറ്റി പാട്ടക്കരാര്‍ ഒപ്പുവെച്ചു. കാക്കനാട് ഇന്‍ഫോപാര്‍ക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിലാണ് കേരളത്തിന്റെ ഐടി വികസനത്തില്‍ നാഴികക്കല്ലാവുന്ന പദ്ധതിയില്‍ ഒപ്പുവെച്ചത്.

സര്‍ക്കാരിന്റെ പ്രതിനിധിയും ഐ.ടി സെക്രട്ടറിയുമായ കെ.സുരേഷ് കുമാറും, ടീകോം സി.ഇ.ഒ അബ്ദുള്ള അല്‍ ലത്തീഫും രേഖകളില്‍ ഒപ്പിട്ടത്.

സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ പുതുക്കിയ കരാറില്‍ പൂര്‍ണ്ണമായി സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. ടീകോം സിഇഒ അബ്ദുള്‍ ലത്തീഫ് അല്‍ മുല്ല, മന്ത്രി എസ് ശര്‍മ്മ, ഐ.ടി. സെക്രട്ടറി കെ.സുരേഷ്‌കുമാര്‍ വ്യവസായി എം.എ.യൂസഫലി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് എസ്.ശര്‍മ്മയും അല്‍മുല്ലയും വാര്‍ത്താസമ്മേളനം നടത്തി.

പദ്ധതി സംബന്ധിച്ച എല്ലാ ആശങ്കകളും അനിശ്ചിതത്വങ്ങള്‍ക്കും അവസാനമായതായി മന്ത്രി പറഞ്ഞു. കരാര്‍ സംബന്ധിച്ച കൂടുതല്‍ വ്യവസ്ഥകളും മറ്റ് പ്രവര്‍ത്തനങ്ങളും അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു. പദ്ധതി കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാകുമെന്നും മാസ്റ്റര്‍ പ്ലാന്‍ അടുത്ത യോഗത്തില്‍ ഉണ്ടാകുമെന്നും അല്‍മുല്ല പറഞ്ഞു.

പദ്ധതി പ്രദേശത്തെ ഒരു കെട്ടിടത്തിന്റെയെങ്കിലും മാസ്റ്റര്‍ പ്‌ളാന്‍ തയ്യാറാക്കി ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങണമെന്ന ആവശ്യം സര്‍ക്കാര്‍ ടീകോമിനെ അറിയിച്ചിട്ടുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

സമ്പൂര്‍ണ്ണ മാസ്റ്റര്‍ പ്‌ളാന്‍ തയ്യാറാക്കിയ ശേഷം നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങു ന്ന രീതിയാണ് മാള്‍ട്ടയില്‍ അടക്കം ടീകോം അവലംബിച്ചിട്ടുള്ളത്. എന്നാല്‍ സ്വതന്ത്രാവകാശമടക്കമുള്ള തര്‍ക്ക പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ടീകോം തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Two separate lease deeds covering the entire 246 acres — one for 131 acres and another for the rest of the 115-odd acres for the proposed Smart City Kochi project were signed here today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X