കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സസ് ഡ്യൂട്ടിയ്ക്കിടെ പാമ്പു കടിയേറ്റു മരിച്ചു

  • By Lakshmi
Google Oneindia Malayalam News

കോന്നി: സെന്‍സസ് ഡ്യൂട്ടിക്കിടെ പാമ്പുകടിയേറ്റു ചികില്‍സയിലായിരുന്ന യുവതി മരിച്ചു. അട്ടച്ചാക്കല്‍ സ്വദേശി മുരളീധരന്റെ ഭാര്യ വി. ബിന്ദു (36)വാണ് മരിച്ചത്.

ഫെബ്രുവരി 17ന് ഉച്ചയ്ക്ക് രണ്ടരയോടെ തേക്കുതോട് ജംക്ഷനു സമീപം മണിമരുതിക്കൂട്ടം ഭാഗത്ത് ഒരു വീട്ടില്‍ നിന്നു വിവരങ്ങള്‍ എഴുതിയെടുക്കുന്നതിനിടെയാണ് ബിന്ദുവിന് പാമ്പുകടിയേറ്റത്. അണലിയായിരുന്നു കടിച്ചത്.

തണ്ണിത്തോട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടറായിരുന്നു ബിന്ദു. ബിന്ദുവിനെ കടിച്ച പാമ്പിനെ സമീപവാസികള്‍ അടിച്ചുകൊന്നിരുന്നു.

പാമ്പുകടിയേറ്റ ഉടന്‍ തന്നെ ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും അവിടെനിന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എന്നാല്‍, വിഷം വ്യാപിച്ചതിനാല്‍ മരുന്നുകളോടു ശരീരം പ്രതികരിച്ചില്ല. ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് മുരളി വിവരമറിഞ്ഞു തിങ്കളാഴ്ച നാട്ടിലെത്തി. മക്കള്‍: മിഥുന്‍ (14), മിഥുല (12).

2010 ഏപ്രിലില്‍ മാസം ഈ ഭാഗത്തെ സെന്‍സസ് ഡ്യൂട്ടിക്കിടെ പാമ്പുകടിയേല്‍ക്കാതെ കഷ്ടിച്ചാണ് ബിന്ദു രക്ഷപ്പെട്ടത്. ഈ ഭീതിയിലായിരുന്നുവത്രേ ഇത്തവണം ഇവടെ വന്നത്.

English summary
A woman employee of heath department died after a snake bite while taking census in Pathanamthitta district. She was hospitalised after the snake bite but doctors couldn't save her life,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X