ഹോണ്ടുറാസില്‍ വീട്ടിലിരുന്ന് പുകവലിച്ചാലും കുറ്റം

വീട്ടിലിരുന്ന് സിഗരറ്റ് വലിക്കുന്നത് നിയമവിരുദ്ധമായി പറഞ്ഞിട്ടില്ലെങ്കിലും വീട്ടിലെ അംഗങ്ങളോ അതിഥികളോ പരാതി നല്‍കിയാല്‍ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷ ചുമത്താവുന്ന രീതിയിലാണ് നിയമം. സ്‌കൂളുകള്‍, സ്റ്റേഡിയങ്ങള്‍, ബാറുകള്‍, പൊതുവാഹനങ്ങള്‍ എന്നിങ്ങനെ പൊതുസ്ഥലങ്ങളിലെല്ലാം പുകവലി സര്‍ക്കാര്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പുകവലിയ്ക്കുന്നത് എവിടെ വെച്ചാണെങ്കിലും അന്യരില്‍ നിന്ന് 1.8 മീറ്റര്‍ അകന്നു നിക്കണമെന്നും നിയമം നിഷ്‌കര്‍ഷിയ്ക്കുന്നു.
ആദ്യതവണ മുന്നറിയിപ്പില്‍ ഒതുക്കുമെങ്കിലും വീണ്ടും പരാതി ലഭിച്ചാല്‍ അറസ്റ്റ് ചെയ്യാനും 311 ഡോളര്‍ വരെ പിഴയീടാക്കാനും പോലീസിന് നിയമം അധികാരം നല്‍കുന്നുണ്ട്. ഹോണ്ടുറാസിലെ ശരാശരി മാസവരുമാനമാണ് 311 ഡോളര്‍.
അതേസമയം വീട്ടിനുള്ളില്‍ പൂര്‍ണമായി പുകവലി നിരോധിക്കാതെ നിയമം പ്രയോജനം ചെയ്യില്ലെന്നാണ് രാജ്യത്തെ നിയമവിദഗ്ധരുടെ അഭിപ്രായം.












Click it and Unblock the Notifications