കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍മാഡിയുടെ അറസ്റ്റ് ഉടനുണ്ടാകും

  • By Lakshmi
Google Oneindia Malayalam News

Suresh Kalmadi
ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് സംഘാടക സമിതി അധ്യക്ഷന്‍ സുരേഷ് കല്‍മാഡിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേയ്ക്കുമെന്ന് റിപ്പോര്‍ട്ട്.

ഒരാഴ്ചയ്ക്കുള്ളില്‍ സിബിഐ കല്‍മാഡിയെ അറസ്റ്റുചെയ്‌തേയ്ക്കുമെന്നാണ് സൂചന. സംഘാടക സമിതി സെക്രട്ടറി ലളിത് ഭാനോട്ട്, ഡയറക്ടര്‍ വി കെ വര്‍മ എന്നിവരെ സിബിഐ ബുധനാഴ്ച അറസ്റ്റ് ചെയ്തുട്ടുണ്ട്.

മത്സരങ്ങളുടെ ഫലപ്രഖ്യാപന സംവിധാനം സ്ഥാപിക്കുന്നതിനായി സ്വിസ് ടൈമിംഗ് കമ്പനിക്കു 107 കോടി രൂപ നല്‍കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ഇവരുടെ അറസ്റ്റ്. രാവിലെ മുതല്‍ സിബിഐ ഇവരെ ചോദ്യം ചെയ്തു വരികയായിരുന്നു.

അഴിമതി നിരോധന നിയമത്തിലേയും ഐപിസിയിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്.

ലളിത് ഭാനോട്ട്, വി കെ വര്‍മ എന്നിവരുടെ ദില്ലിയിലെ വസതികളില്‍ 2010ല്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ കണ്ടെത്തിയ ചില നിര്‍ണ്ണായക രേഖകളാണ് അഴിമതിയില്‍ സുരേഷ് കല്‍മാഡി, ലളിത് ഭാനോട്ട് എന്നിവര്‍ക്ക് പങ്കുള്ളതിന് തെളിവായത്.

എന്നാല്‍, കേസില്‍ സി ബി ഐ അന്വേഷണം ആരംഭിച്ച ശേഷം പല നിര്‍ണ്ണായക രേഖകളും കാണാതായിരുന്നു.

English summary
Former Commonwealth Games Organising Committee chief Suresh Kalmadiis going to be arrested by the CBI within the next one week on charges of causing deliberate delays in many games deals.Reports said that Kalmadi is going to be booked in the Overlays scam, a fraud to the tune of over Rs 600 crore,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X