Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ കള്ളപ്പേരിലെത്തിയത് ആഘോഷിക്കാന്‍

Rahul Gandhi
മൈസൂര്‍: എഐസിസി ജനറല്‍ സെക്രട്ടറി രാഹൂല്‍ ഗാന്ധി റൗള്‍ എന്ന വ്യാജപ്പേരില്‍ കേരളത്തിലുള്‍പ്പെടെ സന്ദര്‍ശനം നടത്തിയത് അവധിക്കാല ആഘോഷത്തിനാണെന്ന് റിപ്പോര്‍ട്ട്.

റൗള്‍ എന്ന പേരില്‍ രാഹുല്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയശേഷം കാറില്‍ കര്‍ണാടകത്തിലേയ്ക്ക് പോവുകയായിരുന്നു. കര്‍ണാകത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ കുടകിലേയ്ക്കായിരുന്നുവത്രേ രാഹുലിന്റെ യാത്ര.

കുടകില്‍ ഫെബ്രുവരി 20 വരെ രാഹുലിന്റെ അവധിക്കാല ആഘോഷങ്ങള്‍ നീണ്ടു. ആരും തിരിച്ചറിയാതിരിക്കാനായി പേരില്‍ മാത്രമല്ല വേഷത്തിലും കാര്യമായ മാറ്റം വരുത്തിയാണ് രാഹുല്‍ അവധിക്കാല ആഘോഷത്തിന് എത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഫെബ്രുവരി 16 ന് ആണ് രാഹുല്‍ ഗാന്ധി കിംഗ്ഫിഷര്‍ വിമാനത്തില്‍ വ്യാജപ്പേരില്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയത്. ഈ വിവരം അറിഞ്ഞ പൊലീസ് രാഹുലിനെത്തിരഞ്ഞ് രാത്രി മുഴുവന്‍ അലഞ്ഞിരുന്നു. ഇക്കാര്യം പിന്നീട് പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തു.

നൗ ആന്‍ഡ് നെവര്‍ലാന്‍ഡ് എന്ന റിസോര്‍ട്ടിലാണ് രാഹുലും 31 കൂട്ടുകാരും ആഘോഷങ്ങള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.. കേരളത്തില്‍ നിന്നും ദില്ലിയില്‍ നിന്നുമുള്ളവരായിരുന്നത്രേ സംഘത്തില്‍ ഉണ്ടായിരുന്നത്.

ട്രക്കിങും ജിമ്മില്‍ പോക്കുമായി നാല് ദിവസം ആഘോഷിക്കുന്നതിനിടെ രാഹുലിന്റെ കാലിന് പരുക്ക് പറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിദേശ വിനോദ സഞ്ചാരിയെ പോലെ വേഷംമാറിയെത്തിയ രാഹുലിനെ ചികിത്സിച്ച ഡോക്ടര്‍ക്കുപോലും മനസ്സിലായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+