ഹേമമാലിനിയ്ക്ക് 60കോടിയുടെ സ്വത്തും 17കോടി കടവും

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനൊപ്പം ചേര്‍ത്തിട്ടുള്ള സ്വത്ത് വിവരക്കണക്കിലാണ് ഈ വെളിപ്പെടുത്തല്‍. ഐഡിബിഐ, ഐസിഐസിഐ ബാങ്കുകളിലായി 17 കോടിയുടെ കടമുണ്ടെന്നും ഹേമമാലിനി സത്യമാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുംബൈയിലെ ജൂഹുവില്‍ 800 ചതുരശ്ര മീറ്ററിലുള്ള വീട് അടക്കം നാല് വീടുകള്‍, അഞ്ച് കിലോ സ്വര്‍ണം, 25 കിലോ വെള്ളി, മെഴ്‌സിഡസ് ബെന്‍സ് ഉള്‍പ്പെടെ നാല് കാറുകള്‍, ഒട്ടേറെ വജ്രാഭരണങ്ങള്‍ എന്നിങ്ങനെയാണ് താരത്തിന്റെ സ്വത്ത് വിവരം.
2003ല്‍ രാജ്യസഭാ എം.പിയായിരുന്നിട്ടുള്ള ഹേമമാലിനിയുടെ വിദ്യാഭ്യാസ യോഗ്യത മെട്രിക്കുലേഷനാണെന്നും രേഖയില്‍ പറയുന്നു.
കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ എം. രാജശേഖര മൂര്‍ത്തി അന്തരിച്ച സാഹചര്യത്തിലാണ് ഈ സീറ്റില്‍ 62 കാരിയായ ഹേമമാലിനിയെ മത്സരിപ്പിക്കാന്‍ ബിജെപി നേതാക്കളെ പലരെയും അതൃപ്തരാക്കിക്കൊണ്ട് നേതൃത്വം തീരുമാനമെടുത്തത്.
മാര്‍ച്ച് മൂന്നിനാണ് തിരഞ്ഞെടുപ്പ്. 104 വോട്ടാണ് വിജയിക്കാന്‍ വേണ്ടത്. നിലവില്‍ ബി.ജെ.പിക്ക് 107 വോട്ടുണ്ട്. അതുകൊണ്ടുതന്നെ ഹേമമാലിനി ജയിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. കന്നഡ സാഹിത്യകാരന്‍ കെ.മരുള സിദ്ദപ്പയാണ് എതിര്‍സ്ഥാനാര്‍ത്ഥി.












Click it and Unblock the Notifications