ഭാര്യ മരിച്ചു; ഐബിഎമ്മുകാരന്‍ ആത്മഹത്യ ചെയ്തു
ബാംഗ്ലൂര്‍: ഭാര്യമരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ബാംഗ്ലൂരില്‍ പ്രമുഖ സോഫ്റ്റ് വേര്‍ സ്ഥാപമായ ഐബിഎമ്മിലെ ജീവനക്കാരനായ ഗോപാലകൃഷ്ണനാണ്(34) ആത്മഹത്യ ചെയ്തത്.
രോഗബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയുടെ മരണം സ്ഥിരീകരിച്ച ഉടന്‍ തന്നെ യുവാവ് ആശുപത്രിക്കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും താഴോട്ട് ചാടുകയായിരുന്നു. ബുധനാഴ്ചയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.
പനിബാധിച്ചതിനെത്തുടര്‍ന്നാണ് ഇയാളുടെ ഭാര്യയാ പൂജയെ സെക്കന്തരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിമൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന ബുധനാഴ്ച പൂജ മരിച്ചു.
മരണവിവരം അറിഞ്ഞ ഇയാള്‍ കരഞ്ഞുകൊണ്ട് കെട്ടിടത്തിന് മുകളിലേയ്ക്ക് ഓടുകയായിരുന്നു. ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അതിനു മുമ്പേ ഇയാള്‍ ചാടിയിരുന്നു. ഉടന്‍ തന്നെ മരണവും സംഭവിച്ചു.
ഭാര്യയുടെ ജീവന്‍ അപകടത്തിലാണെന്ന് മനസ്സിലാക്കിയ ഇയാള്‍ നേരത്തേ തന്നെ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചിരുന്നു. ഭാര്യയെ ഒരുപാട് ഇഷ്ടമാണെന്നും ഭാര്യയില്ലാതെ താന്‍ മാത്രം ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഈ ദമ്പതികള്‍ക്ക് രണ്ട്മാസം പ്രായമായ ഒരു കുഞ്ഞുണ്ട്.












Click it and Unblock the Notifications