പിള്ളയുടെ ഗതി വരുമോയെന്ന് പേടി: വിഎസ്
തിരുവനന്തപുരം: ബാലകൃഷ്ണപിള്ളക്ക് പിറകെ ഒരു സംഘം ആളുകള്‍ ജയിലിലേക്ക് പോകുമെന്ന ഭയമാണ് പ്രതിപക്ഷത്തിനെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍.
പാമോയില്‍ കേസില്‍ പ്രതിയാകുമെന്ന് ഭയക്കുന്നവരാണ് നിയമസഭയിലെ ബഹളത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയുടെ അവസാനദിവസവും പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം കാട്ടിക്കൂട്ടുന്ന വൃത്തികേടുകള്‍ക്ക് കണക്കില്ലെന്നും പ്രതിപക്ഷത്തെ ജനം ഇരുത്തേണ്ടിടത്ത് ഇരുത്തുകയും നിര്‍ത്തേണ്ടിടത്ത് നിര്‍ത്തുകയും ചെയ്യുമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ കല്ലുവാതുക്കല്‍ മദ്യദുരന്തം അന്വേഷിച്ച മോഹന്‍കുമാര്‍ കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെ സഭ ്അനിശ്ചിതകാലത്തേക്ക് പിരിയുകയും ചെയ്തു.
കഴിഞ്ഞ 22നും 23നും സമാനമായ വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ചയ്ക്ക് വന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചത്.












Click it and Unblock the Notifications