മൊബൈല്‍ മോഷണം; ദമ്പതികള്‍ പിടിയില്‍
തിരുവനന്തപുരം: എസ്എടി ആശുപത്രി വളപ്പില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ദമ്പതികളെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു.
പോങ്ങുംമൂട് സ്വദേശി റാം സൂധീര്‍, ഭാര്യ സെല്‍വറാണി എന്നിവരാണ് അറസ്റ്റിലായത്. സ്ഥിരമായി ആശുപത്രി വളപ്പില്‍ കറങ്ങി നടന്ന് മോഷണം നടത്തുന്നവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഇവര്‍ മോഷ്ടിച്ച മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ആശുപത്രിയിലും പരിസരത്തും മോഷണസംഭവങ്ങള്‍ കൂടിയിട്ടുണ്ടെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications