കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പില്‍ വിഎസിനെ ബിംബമാക്കില്ല: ദിവാകരന്‍

  • By Lakshmi
Google Oneindia Malayalam News

C Divakaran
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരു ബിംബത്തെ ഉയര്‍ത്തിക്കാണിക്കില്ലെന്ന് മന്ത്രി സി ദിവാകരന്‍. ഇടതുമുന്നണിയുടെ വികസനമുന്നേറ്റ ജാഥയുടെ ഭാഗമായി കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഎസ് അച്യുതാനന്ദന്‍ കേരളത്തിലെ വലിയ നേതാവാണ്. എങ്കിലും അദ്ദേഹത്തെ ഒരു ബിംബമാക്കി തിരഞ്ഞെടുപ്പിനെ നേരിടാന്‍ മുന്നണി ഉദ്ദേശിക്കുന്നില്ല. തിരഞ്ഞെടുപ്പിനെ നേരിടാന്‍ ശക്തമായ ഒരു നേതൃനിര എല്‍ഡിഎഫിന് ഉണ്ട്- മന്ത്രി പറഞ്ഞു.

ഇടതുമുന്നണി നിലപാടുകളെ അംഗീകരിച്ചുകൊണ്ട് കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി വന്നാല്‍ മുന്നണിയിലെടുക്കുന്നകാര്യം അപ്പോള്‍ ആലോചിക്കുമെന്നും ദിവാകരന്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ വികസനവാര്‍ത്തകള്‍ ചില പത്രങ്ങള്‍ ചരമക്കോളത്തില്‍ ഒതുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കുമെന്ന വാര്‍ത്ത വായിക്കണമെങ്കില്‍ ഭൂതക്കണ്ണാടി വയ്ക്കണം. 1957ലെ സര്‍ക്കാരിനു ശേഷം ഏറ്റവുമധികം അടിസ്ഥാനവികസനം കൊണ്ടുവന്ന സര്‍ക്കാരാണ് ഇത്- ദിവാകരന്‍ അവകാശപ്പെട്ടു.

അതേസമയം, വി എസിനും മകനുമെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്നു മന്ത്രി എളമരം കരീം പറഞ്ഞു. ജയിലിലേക്കു പോകുന്നതിനു മുമ്പ് മറ്റുള്ളവരുടെ ദേഹത്തു ചെളി തെറിപ്പിക്കാനാണു കുഞ്ഞാലിക്കുട്ടിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

എത്ര ഉദ്യോഗസ്ഥര്‍ ഏതെല്ലാം രാജ്യത്തു പോകുന്നുവെന്നും ഇതെല്ലാം സര്‍ക്കാരിന് അന്വേഷിക്കാന്‍ കഴിയുമോയെന്നും കരീം ചോദിച്ചു. അരുണ്‍ കുമാറിനെതിരെ പരാതിയുണ്ടെങ്കില്‍ എഴുതി തരട്ടെയെന്നും അപ്പോള്‍ അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

English summary
Food Minister C Divakaran said that LDF do not face the assembly election with an idol, and he also said that the front have good leadership to work for the election,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X