കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആയുധ'വും വിഎസും തമ്മില്‍ ബന്ധമില്ല: നിഷാദ്

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: തന്റെ ചിത്രമായ 'ആയുധം നിര്‍മ്മിച്ച ഷെഫീഖിനെ പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ മകന്‍ അരുണ്‍കുമാര്‍ ആയിരുന്നുവെന്ന് സംവിധായകന്‍ എം.എ നിഷാദ്.

വി.എസ്.അച്യുതാനന്ദന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല ചിത്രം സംവിധാനം ചെയ്തതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

'ആയുധ'ത്തിന്റെ നിര്‍മ്മാതാവിന്റെ കാര്യത്തില്‍ ദുരൂഹതയുണ്ടെന്ന് കെപിസിസി വക്താവ് എം.എം.ഹസ്സന്റെ ആരോപണത്തിന് പിന്നാലെയാണ് നിഷാദ് വാര്‍ത്താസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വി.എസിന്റെ മകന്‍ അരുണുമായി ഇരുപത് വര്‍ഷത്തോളമായി സൗഹൃദത്തിലാണ്. ചിത്രത്തിന്റെ കഥ ആദ്യം പറഞ്ഞത് അരുണിനോടാണ്. കഥ കേട്ട് അരുണ്‍ തന്നെയാണ് ഷെഫീഖിനെ പരിചയപ്പെടുത്തിയത്. സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സിനിമയായതിനാല്‍ വി.എസ്.അച്യുതാനന്ദനുമായി മുഖ്യമന്ത്രി കഥാപാത്രത്തിന് സ്വാഭാവിക സാമ്യം ഉണ്ടായതാണ്.

വിഎസിന്റെ പ്രതിഛായ മെച്ചപ്പെടുത്താന്‍ അരുണ്‍കുമാര്‍ ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന്, ഏതു മകനാണ് അച്ഛന്റെ പ്രതിഛായ നന്നായിക്കാണാന്‍ ആഗ്രഹിക്കാത്തതെന്നു നിഷാദ് ചോദിച്ചു.

ഒരു തവണ സെറ്റില്‍ വന്നതൊഴിച്ചാല്‍ സിനിമയില്‍ ഒരുതരത്തിലും അരുണ്‍ ഇടപെട്ടിട്ടില്ല. എന്നാല്‍ വി.എസ്സിന്റെ ഇമേജ് ഉയര്‍ത്തുംവിധത്തിലുള്ള ചില മാറ്റങ്ങള്‍ നിര്‍മ്മാതാവ് ഷെഫീഖ് ഇടയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നു.

ഈ ചിത്രം സംവിധാനം ചെയ്യുന്നതിന് മുന്‍പോ പിന്നീടോ ഷെഫീഖുമായി ബന്ധപ്പെട്ടിട്ടില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഒരിക്കല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച താന്‍ ഇന്നും യുഡിഎഫ് അനുകൂലിയാണെന്നും അദ്ദേഹം പറഞ്ഞു.

English summary
Director MA Nishad denied the allegations of Congress leader MM Hassan over his movie Ayudham. Nishad clarified that the film not meant for VS Achuthanandan's image improvement,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X